updated on:2016-11-26 07:39 PM
യേനപ്പോയയില്‍ റോബോട്ടിക് ശസ്ത്രക്രിയ നടത്തി

റോബോട്ടിക് ടീം
www.utharadesam.com 2016-11-26 07:39 PM,
മംഗളൂരു: മംഗളൂരുവിലെ യേനപ്പോയ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ റോബോട്ടിക് ശസ്ത്രക്രിയ സംവിധാനമുപയോഗിച്ച് ആദ്യത്തെ കിഡ്‌നി മാറ്റ ശസ്ത്രക്രിയ നടത്തി.
റോബോട്ടിക് യൂണിറ്റ് ആരംഭിച്ച് മൂന്ന് മാസത്തിനകം നടത്തിയ ശസ്ത്രക്രിയ വന്‍ വിജയമായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിലിസ് ചെയ്തുവരുന്ന വ്യക്തിക്ക് അദ്ദേഹത്തിന്റെ ഭാര്യയാണ് കിഡ്‌നിദാതാവായത്. തീരദേശ കര്‍ണാടകത്തിലും വടക്കന്‍ കേരളത്തിലും ആദ്യമായാണ് റോബോട്ടിക് സംവിധാനത്തിലൂടെ കിഡ്‌നി മാറ്റ ശസ്ത്രക്രിയ നടപ്പാക്കുന്നത്. വൃക്ക സംബന്ധമായ ശസ്ത്രക്രിയകള്‍ കൃത്യതയോടെ ചെയ്യാന്‍ കഴിയുന്നുവെന്ന് മാത്രമല്ല വേദന രഹിതവും വേഗത്തിലുള്ള രോഗ ശാന്തിയുമാണ് ഇതിന്റെ പ്രത്യേകത. രക്ത നഷ്ടത്തിന്റെ അളവ് കുറക്കലും റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രധാന പ്രത്യേകതയാണ്. വൃക്ക ദാതാവിനും സ്വീകര്‍ത്താവിനും അല്‍പ ദിവസത്തിനകം ആസ്പത്രി വിടാനും സാധാരണ ജീവിതം നയിക്കാനും കഴിയും. ശസ്ത്രക്രിയാ സമയത്ത് രോഗിയുടെ ശരീരത്തിലെ ചലനങ്ങളെ ത്രീഡി ഇമേജിങ് വഴി ഡോക്ടര്‍മാര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.
സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ചികിത്സാ ചെലവിലാണ് റോബോട്ടിക് ശസ്ത്രക്രിയ നടത്തുന്നതെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസറും മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. മുഹമ്മദ് അമിന്‍ വാനി പറയുന്നു.
സാധാരണ ശസ്ത്രക്രിയയില്‍ നിന്നും പത്തിരട്ടി സുരക്ഷ നല്‍കുന്നതാണ് റോബോട്ടിക് ശസ്ത്രക്രിയ. ഈ ശസ്ത്രക്രിയക്ക് യൂറോളജിസ്റ്റ് ഡോ. മുജീബുര്‍റഹ്മാന്‍, ഡോ. അല്‍ത്താഫ് ഖാന്‍, ഡോ. നിശ്ചിത് ഡിസൂസ, നെഫ്രോളജിസ്റ്റ് ഡോ. സന്തോഷ് പൈ, റോബോട്ടിക് കോഓഡിനേറ്റര്‍ നെലിന്‍ നെല്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.Recent News
  ആറു സീറ്റുകളിലൊഴികെ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി; ദക്ഷിണ കന്നഡയില്‍ മാറ്റമില്ല

  തോക്കുചൂണ്ടി കവര്‍ച്ച നടത്തുന്ന രണ്ട് മലയാളികള്‍ പുത്തൂരില്‍ പിടിയില്‍

  ഭാര്യയെ കൊന്ന് വെട്ടി കഷണങ്ങളാക്കി ഉപേക്ഷിച്ചു; യുവാവ് പിടിയില്‍

  കക്കൂസ് ടാങ്ക് ശുചിയാക്കുന്നതിനിടെ മരിച്ചു

  കണക്കില്‍പെടാതെ കടത്തിയ 7.4 ലക്ഷം രൂപ പിടികൂടി

  പെരുമാറ്റച്ചട്ടലംഘനം: മന്ത്രി പ്രമോദ് മധ്വരാജിനെതിരെ കേസ്

  ഗവേഷക വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയെ വിട്ടയച്ചു

  ജോക്കട്ടെ സ്റ്റേഷന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് നശിപ്പിച്ചു

  സദാചാര ഗുണ്ടാ അക്രമം: മൂന്ന് പേര്‍ അറസ്റ്റില്‍

  മധ്യ വയസ്‌കയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം

  70കാരനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിപ്പ്, 6 പേര്‍ പിടിയില്‍

  രാഹുല്‍ വന്നപ്പോള്‍ കബീറിന്റെ ഓര്‍മ്മയില്‍ നിറഞ്ഞത് ഇന്ദിരാജിയുടെ ചിത്രം

  കോണ്‍ഗ്രസിന്റേത് സത്യത്തിന് വേണ്ടിയുള്ള യുദ്ധം-രാഹുല്‍ ഗാന്ധി

  രാഹുല്‍ ഗാന്ധിക്ക് മംഗളൂരുവില്‍ ആവേശകരമായ സ്വീകരണം

  മുഹമ്മദ് റാഫി ഐ.എസ്.എല്ലിലെ ഭാഗ്യതാരകം