updated on:2017-10-09 05:58 PM
ഡ്രൈവറുടെ മനസുറപ്പ് തുണച്ചു; 68 ബസ് യാത്രക്കാര്‍ക്ക് പുതുജീവന്‍

www.utharadesam.com 2017-10-09 05:58 PM,
ബംഗളൂരു: ബസ് ഡ്രൈവറുടെ സന്ദര്‍ഭോചിത ഇടപെടലും മനസുറപ്പും 68 പേര്‍ക്ക് പുതുജീവന്‍ പകര്‍ന്നു. ചാമരാജ നഗറില്‍ കുന്നിന്റെ മുകളില്‍ നിന്ന് ചുരമിറങ്ങി വരികയായിരുന്ന കര്‍ണാടക കെ.എസ്.ആര്‍.ടി.സി. ബസ് യാത്രക്കാരാണ് തലനാരിഴകൊണ്ട് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിയുകയായിരുന്ന ബസ് റോഡരികിലെ അപകട വേലിയും കടന്ന് വീണു വീണില്ല എന്ന നിലയില്‍ തൂങ്ങിനില്‍ക്കുകയായിരുന്നു. ഡ്രൈവറുടെ ധൈര്യം അല്‍പമൊന്ന് മങ്ങിയിരുന്നുവെങ്കില്‍ 68 യാത്രക്കാരും ബസും കൂറ്റന്‍ കൊക്കയിലേക്ക് പതിക്കുമായിരുന്നു. സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ ഡ്രൈവര്‍മാര്‍ പലപ്പോഴും ഭയന്ന് സ്വജീവന്‍ രക്ഷിക്കാന്‍ പുറത്തേക്ക് ചാടാനാണ് ശ്രമിക്കാറെന്നതിനാല്‍ ജീവന്‍ പോലും പണയം വെച്ച് ബസ് ഡ്രൈവര്‍ 68 ജീവനുകള്‍ക്ക് രക്ഷകനായത് പ്രശംസ പിടിച്ചുപറ്റി.
ഗുണ്ടല്‍പേട്ടില്‍ നിന്ന് ഗോപാല സ്വാമി ഹില്‍സിലേക്ക് വന്ന് മടങ്ങുകയായിരുന്നു ബസ്. തന്റെ മികവ് കൊണ്ടല്ലെന്നും ദൈവകടാക്ഷം കൊണ്ടാണ് യാത്രക്കാരെ രക്ഷിക്കാനായതെന്നും ഡ്രൈവര്‍ ചിന്ന സ്വാമി വിനയാന്വിതനായി പറയുന്നു.Recent News
  വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം: ഒരാള്‍ അറസ്റ്റില്‍, മുഖ്യപ്രതികള്‍ ഒളിവില്‍

  മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍ മൂന്നുപേര്‍ക്ക് നായയുടെ കടിയേറ്റു

  ഗൗരി ലങ്കേഷ് കേസില്‍ നുണ പരിശോധന: സമയം തേടി

  ബാറിലേക്ക് സൗജന്യ യാത്രാ സൗകര്യം; എക്‌സൈസ് താക്കീത് നല്‍കി

  ബി.എം ഫാറൂഖ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളില്‍ ധനികന്‍

  ഖാസിയുടെ മരണം: പ്രധാനമന്ത്രിക്ക് 25000 ഇ-മെയിലുകള്‍ അയക്കും

  ദക്ഷിണ കന്നഡയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കോണ്‍ഗ്രസ് സാധ്യതാ പട്ടികയില്‍ പന്ത്രണ്ടോളം പേരുകള്‍

  സ്മിത താക്കറെയെയും സുഹൃത്തിനെയും മര്‍ദ്ദിച്ചതിന് ഡ്രൈവര്‍ അറസ്റ്റില്‍

  രാഹുലിന്റെ ജനാശീര്‍വാദ യാത്ര 20 നും 21 നും

  വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയതിന് ഡി.സി.സി. ജനറല്‍ സെക്രട്ടറി പുറത്ത്

  രാജീവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ കോണ്‍ഗ്രസ്

  ബെംഗളൂരുവില്‍ സ്ഥാപന ബോര്‍ഡുകളില്‍ കന്നഡ ഭാഷക്ക് പ്രാമുഖ്യം നല്‍കണമെന്ന് മഹാനഗരസഭ

  മംഗളൂരു പബ് അക്രമക്കേസ്: പ്രതികളെ വിട്ടയച്ചു

  പ്രതികൂല കാലാവസ്ഥ: 3വിമാനങ്ങള്‍ തിരിച്ചുവിട്ടു

  ജീവന് ഭീഷണിയെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ