updated on:2017-10-25 06:58 PM
റിയാദില്‍ നിന്ന് മംഗളൂരുവിലേക്ക് വിമാന സര്‍വ്വീസ്: കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മന്ത്രി

www.utharadesam.com 2017-10-25 06:58 PM,
ബംഗളൂരു: ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് അനുഗ്രഹമാകും വിധം റിയാദില്‍ നിന്ന് മംഗളൂരുവിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് റിയാദ് കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് തോട്ട കര്‍ണാടക സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി യു.ടി. ഖാദറിനെ നേരിട്ട് കണ്ട് നിവേദനം നല്‍കി. ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി അനുകൂലമായ നടപടി സ്വീകരിക്കാന്‍ പരിശ്രമിക്കുമെന്ന് മന്ത്രി അദ്ദേഹത്തിന് ഉറപ്പ് നല്‍കി. ബംഗളൂരുവിലെ മന്ത്രിയുടെ വസതിയിലെത്തിയായിരുന്നു അദ്ദേഹം നിവേദനം നല്‍കിയത്. സാമൂഹ്യ പ്രവര്‍ത്തകന്‍ ബി.എസ്. ഇബ്രാഹിം വാമഞ്ചൂരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.



Recent News
  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

  മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍