updated on:2017-11-07 10:59 AM
ഖാസിയുടെ മരണം: പി.ഡി.പി. സമര സന്ദേശ യാത്ര തുടങ്ങി

www.utharadesam.com 2017-11-07 10:59 AM,
മംഗലാപുരം: മംഗലാപുരം-ചെമ്പരിക്ക സംയുക്ത ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുക എന്ന ആവശ്യം ഉന്നയിച്ചു പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീര്‍ അഹമ്മദ് മഞ്ചേശ്വരം നയിക്കുന്ന സമര സന്ദേശ യാത്രക്ക് മംഗലാപുരം ബന്തറില്‍ ജാമിയാ മസ്ജിദ് പരിസരത്ത് വെച്ച് തുടക്കമായി.
മംഗലാപുരം ഖാസി ത്വഖ അഹമ്മദ് മൗലവിയുടെ സഹോദരന്‍ യൂസഫ് ബാഖവിയില്‍ നിന്ന് പതാക ഏറ്റുവാങ്ങിയാണ് സന്ദേശയാത്ര പ്രയാണം തുടങ്ങിയത്.
യാത്ര നാളെ വൈകിട്ട് 5 മണിക്ക് മേല്‍പറമ്പില്‍ സമാപിക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ യാത്ര സഞ്ചരിക്കും. ഇന്നലെ ബന്തറില്‍ നടന്ന ചടങ്ങ് സദാത്തുള്ള ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു. പി.ഡി.പി. സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ഹനീഫ് പൊസോട്ട്, ജില്ലാ ജോ. സെക്രട്ടറി ഉബൈദ് മുട്ടുന്തല, സെക്രട്ടേറിയറ്റ് അംഗം എം.കെ.ഇ. അബ്ബാസ്, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ജാസി പൊസോട്ട്, റസാഖ് മുളിയടുക്ക, ഖാദര്‍ ലബ്ബൈക്ക്, അസീസ് ഷേണി പ്രസംഗിച്ചു. യൂനുസ് തളങ്കര സ്വാഗതവും അബ്ദുല്ല കുഞ്ഞി നന്ദിയും പറഞ്ഞു.



Recent News
  റിയാദില്‍ നിന്ന് മംഗളൂരുവിലേക്ക് വിമാന സര്‍വ്വീസ്: കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മന്ത്രി

  എംപയര്‍ മാളില്‍ തീപിടിത്തം

  നാല് കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശി വിമാനത്താവളത്തില്‍ പിടിയില്‍

  വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് 31 വരെ രണ്ട് മണിക്കൂര്‍ വൈകും

  'വിദേശി' യെ കല്യാണം കഴിക്കാന്‍ മോഹം; യുവാവിന്റെ 11 ലക്ഷം തട്ടി

  ഡ്രൈവറുടെ മനസുറപ്പ് തുണച്ചു; 68 ബസ് യാത്രക്കാര്‍ക്ക് പുതുജീവന്‍

  മംഗളൂരുവില്‍ പാളം മുറിച്ച് കടക്കവേ തീവണ്ടിയിടിച്ച് ആറുവയസുകാരന്‍ മരിച്ചു

  എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പ്രധാന എഞ്ചിന്‍ യാത്രക്കിടെ കേടായി; അരമണിക്കൂറിനകം സുരക്ഷിതമായി നിലത്തിറക്കി

  ഉഡുപ്പിയില്‍ നാലംഗ കുടുംബം മരിച്ച നിലയില്‍

  തീവണ്ടിയിലെ കവര്‍ച്ച: 26 പവനുമായി കൊല്ലം സ്വദേശി മംഗളൂരുവില്‍ പിടിയില്‍

  വെട്ടേറ്റ വ്യാപാരി മരിച്ചു; ബണ്ട്വാളില്‍ സംഘര്‍ഷം

  എം.ഡി ജനറല്‍ മെഡിസിന്‍ സര്‍വ്വകലാശാല പരീക്ഷയില്‍ ചെര്‍ക്കളയിലെ യുവ ഡോക്ടര്‍ക്ക് മികച്ച വിജയം

  158 പേര്‍ മരിച്ച മംഗളൂരു വിമാനദുരന്തത്തിന് ഏഴാണ്ട്

  മംഗളൂരുവില്‍ ഇന്ന് മെഡിക്കല്‍ ബന്ദ്

  ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് ഒന്നരവയസ്സുകാരന്‍ മരിച്ചു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News