updated on:2017-12-19 07:07 PM
പ്രധാനമന്ത്രി മംഗലാപുരത്ത് വന്നു; മടങ്ങി

www.utharadesam.com 2017-12-19 07:07 PM,
മംഗളൂരു:ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുകളിലെ വിജയ ലഹരിക്കിടയില്‍ പ്രധാനമന്ത്രി മോദി ഇന്നലെ അര്‍ദ്ധരാത്രി മംഗലാപുരത്തെത്തി. ഓഖി ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ ആദ്യം ലക്ഷദ്വീപിലേക്കും പിന്നീട് തിരുവനന്തപുരത്തേക്കുമുള്ള യാത്രക്കിടയിലാണ് നരേന്ദ്രമോദി ഇന്നലെ രാത്രി 12.30ഓടെ മംഗലാപുരത്തെത്തിയത്. പ്രത്യേക വിമാനത്തില്‍ മംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ മോദിയെ സ്വീകരിക്കാന്‍ അര്‍ദ്ധരാത്രിയിലും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. നളിന്‍കുമാര്‍ കട്ടീല്‍ എം.പി, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സഞ്ജീവ മട്ടന്തൂര്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. കാറിലേക്ക് നടന്നുകയറുന്നതിനിടയില്‍ പ്രവര്‍ത്തകരെ കൈവീശി അഭിവാദ്യം ചെയ്യാന്‍ നരേന്ദ്രമോദി മറന്നില്ല. മോദി... മോദി എന്ന് വിളിച്ച് പ്രവര്‍ത്തകര്‍ ആവേശംകൊള്ളുകയും ചെയ്തു. രാത്രി മംഗലാപുരം സര്‍ക്കീട്ട് ഹൗസില്‍ തങ്ങിയ അദ്ദേഹം രാവിലെ ഏഴ് മണിയോടെ ലക്ഷദ്വീപിലേക്ക് മടങ്ങി. കാസര്‍കോട്ട് നിന്ന് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്തിന്റെ നേതൃത്വത്തില്‍ നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ നരേന്ദ്രമോദിയെ കാണാന്‍ എത്തിയിരുന്നു.



Recent News
  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

  മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍

  ദക്ഷിണ കര്‍ണാടകയിലും ബി.ജെ.പി. ആധിപത്യം; കോണ്‍ഗ്രസിന്റെ മാനം കാത്തത് യു.ടി. ഖാദര്‍

  ചാമുണ്ഡേശ്വരിയില്‍ തോറ്റു; ബദാമിയില്‍ കരകയറി

  കര്‍ണാടകയും ബി.ജെ.പി. തൂത്തൂവാരി

  വമ്പന്‍മാരെ മലര്‍ത്തിയടിച്ച് മൂഡബിദ്രി, ബണ്ട്വാള്‍ മണ്ഡലങ്ങള്‍

  ഉഡുപ്പിയില്‍ രണ്ട് മന്ത്രിമാര്‍ക്കും പരാജയം