updated on:2018-02-12 06:35 PM
നാലുകിലോ സ്വര്‍ണവുമായി കാസര്‍കോട്ടെ ദമ്പതികളടക്കം നാലു പേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍

www.utharadesam.com 2018-02-12 06:35 PM,
മംഗളൂരു: മംഗളൂരുവില്‍ കാസര്‍കോട് സ്വദേശികളായ ദമ്പതികളടക്കം നാലു പേരെ നാലുകിലോ സ്വര്‍ണവുമായി ഡി.ആര്‍.ഐ. അറസ്റ്റ് ചെയ്തു. കാസര്‍കോട്ടെ ഹസ്സന്‍, ഭാര്യ സമീറ എന്നിവരെ 2137.04 ഗ്രാം സ്വര്‍ണവുമായി ഇന്നലെ രാവിലെയാണ് വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്നാണ് ഇവര്‍ മംഗളൂരുവില്‍ എത്തിയത്. അരയിലെ ബെല്‍റ്റിലാണ് സ്വര്‍ണം കണ്ടെത്തിയത്. പിന്നീട് മംഗളൂരു ജംഗ്ഷന്‍ റെയില്‍വെസ്റ്റേഷനില്‍ വെച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ മൊയ്തീന്‍, ശംസുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ദുബായില്‍ നിന്ന് നേപ്പാളില്‍ വിമാനമിറങ്ങി കാഠ്മണ്ഡു വഴി കേരളത്തിലേക്ക് കടത്തുകയായിരുന്നു. മരുസാഗര്‍ എക്‌സ്പ്രസില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴാണ് ഇവരെ പിടിച്ചത്. 1865.60 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടിച്ചത്.



Recent News
  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി