updated on:2018-03-11 02:08 PM
സുള്ള്യ- കാഞ്ഞങ്ങാട് കര്‍ണാടക ആര്‍.ടി.സി. സര്‍വ്വീസ് തിങ്കളാഴ്ച മുതല്‍

www.utharadesam.com 2018-03-11 02:08 PM,
സുള്ള്യ: സുള്ള്യ- പാണത്തൂര്‍-കാഞ്ഞങ്ങാട് സംസ്ഥാനാന്തര പാതയില്‍ കര്‍ണാടക ആര്‍.ടി.സി. ബസുകള്‍ നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കും. രാവിലെ 8മണിക്ക് സുള്ള്യ ബസ്സ്റ്റാന്റില്‍ നിന്ന് ബസ് സര്‍വ്വീസ് തുടങ്ങും. എല്ലാ ദിവസവും രാവിലെ എട്ടിന് സുള്ള്യയില്‍ നിന്നു പുറപ്പെടുന്ന ബസ് 8.45 ന് പാണത്തൂരിലും 9.45 ന് കാഞ്ഞങ്ങാട്ടും എത്തും. 10.15 നു കാഞ്ഞങ്ങാട്ട് നിന്ന് പുറപ്പെട്ട് 12 ന് സുള്ള്യയില്‍ എത്തും. 12.30 ന് സുള്ള്യയില്‍ നിന്ന് പുറപ്പെട്ട് 1.15 ഓടെ പാണത്തൂരിലും 2.15 ഓടെ കാഞ്ഞങ്ങാട്ടും എത്തും. തിരിച്ച് 2.45 ന് കാഞ്ഞങ്ങാട്ട് നിന്ന് പുറപ്പെട്ട് 4.30 ന് സുള്ള്യയില്‍ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നതെന്ന് സുള്ള്യ കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു.
സുള്ള്യയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഡിപ്പോ പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷം വിവിധ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ ആരംഭിച്ചു കൊണ്ടിരിക്കുകയാണ്. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ റോഡ് വികസനം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കര്‍ണാടക ബസ് സര്‍വ്വീസ് ആരംഭിക്കുന്നത്. കേരള ആര്‍.ടി.സി. ബസുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സുള്ള്യ-പാണത്തൂര്‍-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.



Recent News
  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു