updated on:2018-03-12 03:32 PM
പ്രതികൂല കാലാവസ്ഥ: 3വിമാനങ്ങള്‍ തിരിച്ചുവിട്ടു

www.utharadesam.com 2018-03-12 03:32 PM,
മംഗളൂരു: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മംഗളൂരുവില്‍ ഇറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ ബെഗളൂരുവിലേക്ക് തിരിച്ചുവിട്ടു, ഇതോടെ മന്ത്രി അടക്കമുള്ള യാത്രക്കാര്‍ കുഴങ്ങി. അബുദാബിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും എത്തിയ വിമാനമാണ് തിരിച്ച് വിട്ടത്. മൂടല്‍ കാരണം റണ്‍വേയുടെ കാഴ്ചപരിധി കുറഞ്ഞതാണ് വിമാനങ്ങള്‍ തിരിച്ചുവിടാന്‍ കാരണമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. അബുദാബിയില്‍ നിന്നു മംഗളൂരുവിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനം പുറപ്പെട്ടത് തന്നെ വൈകിയാണ്, അബുദാബിയില്‍ നിന്നു പുലര്‍ച്ചെ 2.30 നു പുറപ്പെടേണ്ട വിമാനം 3.30നാണ് പുറപ്പെട്ടത്. ഇതേ തുടര്‍ന്ന് അബുദാബി വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. മംഗലൂരുവില്‍ എത്തിയപ്പോള്‍ അന്തരീക്ഷത്തിലെ മൂടല്‍ കാരണം നിശ്ചിത അകലത്തില്‍ നിന്നു റണ്‍വേ കാണാതെ വന്നതോടെ ബെഗളൂരുവിലേക്ക് തിരിച്ചു വിട്ടു. പിന്നീട് ഉച്ചക്ക് 1.20നാണ് മംഗളൂരുവില്‍ തിരികെ എത്തിയത്. ബെഗളൂരുവില്‍ നിന്ന് രാവിലെ 7.10ന് പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് വിമാനം 8.10ന് മംഗളൂരുവില്‍ എത്തിയെങ്കിലും മൂടല്‍ കാരണം ഇറങ്ങാനായില്ല.ഇതും ബെംഗളൂരുവിലേക്ക് തിരിച്ച് വിട്ടു. ഉച്ചക്ക് 12നാണ് ഇത് തിരികെ മംഗളൂരുവിലെത്തിയത്. ഇതോടെ വിമാനത്തില്‍ ഉണ്ടായിരുന്ന മന്ത്രി യു.ടി. ഖാദറിന് ഇന്നലെ ഉച്ചവരെയുള്ള പരിപാടികള്‍ റദ്ദാക്കേണ്ടിയും വന്നു. ഹൈദരാ ബാദില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനവും തിരിച്ച് വിട്ട് കാലാവസ്ഥ തെളിഞ്ഞ ശേഷമാണ് തിരികെ എത്തിച്ചത്.



Recent News
  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു