updated on:2018-03-13 02:08 PM
മംഗളൂരു പബ് അക്രമക്കേസ്: പ്രതികളെ വിട്ടയച്ചു

www.utharadesam.com 2018-03-13 02:08 PM,
മംഗളൂരു: കുപ്രസിദ്ധമായ മംഗളൂരു പബ് അക്രമക്കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വിട്ടയച്ചു. 2009 ജനുവരി 24 ന് ബല്‍മട്ട റോഡിലെ പബ്ബില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ അക്രമിച്ച സംഭവത്തിലെ പ്രതികളെയാണ് മതിയായ തെളിവില്ലെന്ന് കണ്ട് വിട്ടയച്ചത്. മംഗളൂരു ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് ആണ് വിധി പുറപ്പെടുവിച്ചത്. പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ പബ്ബിലും പിന്തുടര്‍ന്നും മര്‍ദ്ദിച്ചെന്നായിരുന്നു കേസ്. ശ്രീരാമസേന അധ്യക്ഷന്‍ പ്രമോദ് മുത്തലിക് അടക്കം 30 പ്രതികളാണുണ്ടായിരുന്നത്. ദേശീയ തലത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു പബ് അക്രമം. പബ് അക്രമക്കേസില്‍ ബി.ജെ.പി. ബോധപൂര്‍വ്വം കേസില്‍ കുടുക്കുകയായിരുന്നെന്നു ശ്രീരാമസേന അധ്യക്ഷന്‍ പ്രമോദ് മുത്തലിക് ആരോപിച്ചു. കേസില്‍ പ്രതികളെ വിട്ടയച്ച കോടതിവിധി വന്നതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ന് അധികാരത്തിലിരുന്ന ബി.ജെ.പി. സര്‍ക്കാര്‍ പൊലീസില്‍ സമ്മര്‍ദ്ദം ചെലുത്തി തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.



Recent News
  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

  മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍