updated on:2018-03-14 03:13 PM
വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയതിന് ഡി.സി.സി. ജനറല്‍ സെക്രട്ടറി പുറത്ത്

www.utharadesam.com 2018-03-14 03:13 PM,
മംഗളൂരു: വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് ഡി.സി.സി. ജനറല്‍ സെക്രട്ടറിയെ സ്ഥാനത്ത് നിന്നും പുറത്താക്കി. ദക്ഷിണ കന്നഡ ഡി.സി.സി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിനെയാണ് പ്രസിഡണ്ട് ഹരീഷ് കുമാര്‍ ഇന്നലെ സ്ഥാനത്ത് നിന്നും നീക്കിയത്. തിങ്കളാഴ്ച സൂറത്കലില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ യോഗത്തിനെത്തിയ അബ്ദുല്‍ സത്താര്‍ വനിതാ നേതാവും കോര്‍പ്പറേഷന്‍ അംഗവുമായ പ്രതിഭാ കുലായിയോട് അപമര്യാദയായി പെരുമാറി എന്നാണ് ആക്ഷേപം. സംഭവം ചര്‍ച്ചയായതോടെയാണ് ഇയാളെ സ്ഥാനത്ത് നിന്ന് നീക്കിയത്. എന്നാല്‍ ആരോപണം അബ്ദുല്‍ സത്താര്‍ നിഷേധിച്ചു. തന്നെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നെന്ന് കാണിച്ച് അബ്ദുല്‍ സത്താര്‍ സൂറത്കല്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.



Recent News
  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു