updated on:2018-03-14 03:38 PM
രാഹുലിന്റെ ജനാശീര്‍വാദ യാത്ര 20 നും 21 നും

www.utharadesam.com 2018-03-14 03:38 PM,
മംഗളൂരു: എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 20 നും 21 നും കര്‍ണാടകത്തില്‍ ജനാശീര്‍വാദ യാത്ര നടത്തും. 20ന് ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലും 21 ന് ചിക്കമംഗളൂരു, ഹാസന്‍ ജില്ലകളിലുമാണ് പരിപാടി. റോഡ് ഷോ അടക്കം വിവിധ പരിപാടികള്‍ നടക്കുമെന്ന് എ.ഐ.സി.സി. സെക്രട്ടറി പി.സി. വിഷ്ണുനാഥ് അറിയിച്ചു. 20 ന് രാവിലെ വിമാന മാര്‍ഗം മംഗളൂരുവിലെത്തുന്ന രാഹുല്‍ ഗാന്ധി ഹെലികോപ്ടറില്‍ ഉഡുപ്പി കാപ്പുവിലെത്തി സേവാദള്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. തുടര്‍ന്ന് പടുബിദ്രി, മുല്‍ക്കി, സൂറത്കല്‍ എന്നിവിടങ്ങളില്‍ റോഡ് ഷോ നടത്തും. വൈകിട്ട് നാലിന് മംഗളൂരു ജ്യോതി സര്‍ക്കിളില്‍ നിന്ന മെഗാ റോഡ് ഷോ ആരംഭിക്കും. 4.30ന് നെഹ്‌റു മൈതാനിയില്‍ റോഡ് ഷോ സമാപനത്തെ തുടര്‍ന്ന് പൊതു യോഗത്തില്‍ പ്രസംഗിക്കും. 21ന് രാവിലെ രാഹുല്‍ ഗാന്ധി ശൃംഗേരി ക്ഷേത്രം സന്ദര്‍ശിക്കും. തുടര്‍ന്ന് ശൃംഗേരി, ചിക്കമംഗളൂരു, ഹാസന്‍ എന്നിവിടങ്ങളില്‍ റോഡ് ഷോകളിലും പങ്കെടുക്കും. ദേശീയ-സംസ്ഥാന നേതാക്കളും പരിപാടികളില്‍ പങ്കെടുക്കും. പാര്‍ട്ടി അധ്യക്ഷന്റെ പ്രചാരണ പരിപാടി വിജയിപ്പിക്കുന്നതിനായി ഉഡുപ്പിയിലും മംഗളൂരുവിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം നടന്നു. വിഷ്ണുനാഥിന് പുറമെ മന്ത്രി ബി. രാമാനാഥ റൈ, ഐവാന്‍ ഡിസൂസ, എം.എല്‍.സി., ബി. മൊയ്തീന്‍ ബാവ എം.എല്‍.എ, ഡി.സി.സി. പ്രസിഡണ്ട് ഹരീഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു