updated on:2018-03-14 04:15 PM
സ്മിത താക്കറെയെയും സുഹൃത്തിനെയും മര്‍ദ്ദിച്ചതിന് ഡ്രൈവര്‍ അറസ്റ്റില്‍

www.utharadesam.com 2018-03-14 04:15 PM,
മംഗളൂരു: അശ്രദ്ധമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യാത്രക്കാരിയെ കാര്‍ ഡ്രൈവര്‍ മര്‍ദ്ദിച്ചതായി പരാതി. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ മകന്‍ ജയ്‌ദേവ് താക്കറെയുടെ മുന്‍ ഭാര്യ സ്മിത താക്കറെ, സുഹൃത്ത് ഷരീന്‍ മന്ത്രി എന്നിവരുടെ പരാതിയില്‍ കാര്‍ ഡ്രൈവര്‍ ബല്‍ത്തങ്ങാടി സ്വദേശി ദയാനന്ദിനെ(30) കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മംഗളൂരുവിലും പരിസരങ്ങളിലുമുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ എത്തിയതായിരുന്നു സ്മിതയും ഷരീനും. ഞായറാഴ്ച വൈകിട്ട് തിരികെ പോകാന്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര ദയാനന്ദിന്റെ കാറിലായിരുന്നു. ഇയാള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടാണ് വാഹനം ഓടിച്ചതെന്ന് പറയുന്നു. മൂന്നു തവണ ഇതിനെതിരെ പ്രതികരിച്ചു. ഇയാള്‍ അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചതായും ഒരു തവണ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായും ഇവര്‍ പറയുന്നു. ഇതോടെ ഇവര്‍ വാഹനം നിര്‍ത്തിച്ചു. ഇതില്‍ നിന്നുമിറങ്ങി മറ്റൊരു വാഹനത്തില്‍ യാത്ര തുടരാന്‍ ഒരുങ്ങിയതോടെ പ്രകോപിതനായ ഡ്രൈവര്‍ ഷരീനിന്റെ മുഖത്ത് അടിക്കുകയായിരുന്നുവത്രെ. തുടര്‍ന്നാണ് ഇവര്‍ കാവൂര്‍ പൊലിസില്‍ പരാതി നല്‍കിയത്.



Recent News
  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു