like this site? Tell a friend |
updated on:2018-03-14 08:48 PM
ദക്ഷിണ കന്നഡയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കോണ്‍ഗ്രസ് സാധ്യതാ പട്ടികയില്‍ പന്ത്രണ്ടോളം പേരുകള്‍
www.utharadesam.com 2018-03-14 08:48 PM, മംഗളൂരു: ദക്ഷിണ കന്നഡയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടങ്ങളില്‍ കോണ്‍ഗ്രസിന് വേണ്ടി പൊരുതാനുള്ള മോഹവുമായി പന്ത്രണ്ടോളം പേര് രംഗത്ത്. ഇതില്‍ ആര്‍ക്കൊക്കെ നറുക്ക് വീഴുമെന്ന് കാത്തിരുന്ന് കാണാം. കരട് പട്ടികയില്‍ നിന്ന് യോഗ്യതയനുസരിച്ച് ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. എട്ട് മണ്ഡലങ്ങളില്‍ ഏഴും പ്രതിനിധീകരിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളാണ്. പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് ഹരീഷ് കുമാര്‍ ബല്‍ത്തങ്ങാടിയില്‍ നിന്ന് മത്സരിക്കാനാണ് താല്പര്യപ്പെടുന്നത്. ബണ്ട്വാള്‍, മംഗളൂരു സിറ്റി സൗത്ത്, മംഗളൂരു സിറ്റി എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക കെ.പി.സി.സിക്ക് സമര്‍പ്പിച്ചിട്ടില്ല. ദക്ഷിണ കന്നഡ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് മിഥുന് റൈ, നിലവില്‍ ചീഫ് വിപ്പായ ഐവാന്‍ ഡിസൂസ, മംഗളൂരു മുന്‍ മേയര്‍ കവിതാ സനില്‍ എന്നിവര്‍ മൂഡബിദ്രിസീറ്റില് നോട്ടമിട്ടവരില്‍ പെടുന്നു. കവിത സനില്‍ മംഗളൂരു സിറ്റി (നോര്‍ത്ത്)യില്‍ മത്സരിക്കാനും ചരടുവലിനടത്തുന്നതായി സൂചനയുണ്ട്. മൂഡബിദ്രിയില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ മുന്‍ സൂറത്ത്കല്‍ എം.എല്‍.എ. വിജയകുമാര്‍ ഷെട്ടിയും മുന്‍ മേയര്‍ ശശിധര്‍ ഹെഗ്ഡെയും ശ്രമിക്കുന്നതായും സൂചനയുണ്ട്. പുത്തൂരില്‍ മത്സരിക്കാന്‍ മുന്‍ കര്‍ണാടക സാമൂഹ്യ ക്ഷേമ ബോര്‍ഡ് പ്രസിഡണ്ട് ദിവ്യപ്രഭ ചില്ത്തടുക്കയും മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കാവു ഹേമനാഥ് ഷെട്ടിയും താല്പര്യപ്പെടുന്നുണ്ട്. സിറ്റിംഗ് എം.എല്‍.എ. ശകുന്തള ഷെട്ടി ഇത്തവണ മാറി നില്ക്കാനാഗ്രഹിക്കുന്നതായി നേരത്തെ ഹേമനാഥ് പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് അടുത്തകാലത്ത് കിട്ടാക്കനിയായ സുളള്യയില്‍ ഒരു ശ്രമം നടത്താന്‍ എച്ച്.എം. നന്ദകുമാര്‍, ശിവകുമാര്‍ കൗഡിച്ചാര് അടക്കം നാല് പേര് ഉള്ളതായും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |