updated on:2018-03-15 01:25 PM
ഖാസിയുടെ മരണം: പ്രധാനമന്ത്രിക്ക് 25000 ഇ-മെയിലുകള്‍ അയക്കും

www.utharadesam.com 2018-03-15 01:25 PM,
മംഗളൂരു: സമസ്ത സീനിയര്‍ ഉപാധ്യക്ഷനും ദക്ഷിണ കന്നഡ ജില്ലയിലുള്‍പ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച കേസില്‍ എസ്.കെ.എസ്.എസ്.എഫ് ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി, ഖാസി സംയുക്ത സമര സമിതി എന്നിവയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് 25,000 ഇ-മെയില്‍ സന്ദേശം കൈമാറും. 16ന് മംഗളൂരുവില്‍ നടക്കുന്ന ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചിനോടനുബന്ധിച്ചുള്ള മൂന്നാംഘട്ട സമര പ്രഖ്യാപനത്തിന്റെ ഭാഗമായാണ് സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കി പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ട് വരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇ-മെയില്‍ സന്ദേശങ്ങള്‍ കൈമാറുക.
16ന് ഉച്ചക്ക് 3.30ന് ബന്ദര്‍ സീനത്ത് ബക്ഷ് മസ്ജിദില്‍ മഖാം സിയാറത്ത് നടക്കും. തുടര്‍ന്ന് നാലിന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
എസ്.കെ.എസ്.എസ്.എഫ് ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി, ഖാസി സംയുക്ത സമര സമിതി എന്നിവയുടെ നേതൃത്വത്തില്‍ 16ന് വൈകിട്ട് 3.30ന് മംഗളൂരുവില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചിലും മൂന്നാം ഘട്ട സമര പ്രഖ്യാപന ചടങ്ങിലും ജില്ലയില്‍ നിന്നും പരമാവധി ആളുകള്‍ സംബന്ധിക്കണമെന്ന് കീഴൂര്‍- മംഗളൂരു സംയുക്ത ജമാഅത്ത് ദക്ഷിണ കന്നഡ ജില്ലാ ഖാസി ത്വാഖാ അഹമ്മദ് അല്‍ അസ്ഹരി അഭ്യര്‍ഥിച്ചു.



Recent News
  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

  മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍

  ദക്ഷിണ കര്‍ണാടകയിലും ബി.ജെ.പി. ആധിപത്യം; കോണ്‍ഗ്രസിന്റെ മാനം കാത്തത് യു.ടി. ഖാദര്‍

  ചാമുണ്ഡേശ്വരിയില്‍ തോറ്റു; ബദാമിയില്‍ കരകയറി

  കര്‍ണാടകയും ബി.ജെ.പി. തൂത്തൂവാരി

  വമ്പന്‍മാരെ മലര്‍ത്തിയടിച്ച് മൂഡബിദ്രി, ബണ്ട്വാള്‍ മണ്ഡലങ്ങള്‍

  ഉഡുപ്പിയില്‍ രണ്ട് മന്ത്രിമാര്‍ക്കും പരാജയം

  സുള്ള്യയില്‍ അങ്കാരക്ക് തുടര്‍ച്ചയായ ആറാം ജയം

  എന്‍.എ. ഹാരിസിന് ഹാട്രിക് ജയം

  കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് 130ന് മുകളില്‍ സീറ്റുകളെന്ന് യെഡിയൂരപ്പ