like this site? Tell a friend |
updated on:2018-03-16 01:35 PM
ബി.എം ഫാറൂഖ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളില്‍ ധനികന്
![]() www.utharadesam.com 2018-03-16 01:35 PM, മംഗളൂരു: കര്‍ണ്ണാടകയിലെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളില്‍ മംഗളൂരു സ്വദേശിയും ജനതാദള്‍ സെക്യുലര്‍ സ്ഥാനാര്‍ത്ഥിയുമായ ബി.എം ഫാറൂഖ് ഏറ്റവും വലിയ സമ്പന്നന്. അദ്ദേഹത്തിന് 770 കോടിയോളം ആസ്തിയുള്ളതായി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 600 കോടിയുടെ സ്ഥിര സ്വത്തും 95 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപവുമാണ്. കാസര്‍കോടുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഫാറൂഖിന്റെ ഭാര്യാവീട് കാസര്‍കോട്ടാണ്. നാല് സീറ്റുകളിലേക്കായി അഞ്ച് സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. കോണ്‍ഗ്രസില്‍ നിന്ന് എല്‍. ഹനുമന്തയ്യ, ജി.സി ചന്ദ്രശേഖര്‍, സയ്യിദ് നാസിര്‍ ഹുസൈന്, ബി.ജെ.പിയില്‍ നിന്ന് രാജീവ് ചന്ദ്രശേഖര്‍ എന്നിവരാണ് ഫാറൂഖിന് പുറമെ മത്സര രംഗത്തുള്ള മറ്റ് നാലുപേര്‍. നേരത്തെ സ്വതന്ത്രനായി രാജ്യസഭയിലെത്തിയ രാജീവ് ചന്ദ്രശേഖര്‍ ഏപ്രില്‍ 2ന് തന്റെ കാലാവധി അവസാനിക്കുന്നതിനാലാണ് ബി.ജെ.പി സീറ്റില്‍ മത്സരിക്കുന്നത്. 53കാരനായ രാജീവ് ചന്ദ്രശേഖറാണ് സഭയിലെ രണ്ടാമത്തെ ധനികന്. 50 കോടിയുടെ സ്ഥിരസ്വത്തും 4.8 കോടിയുടെ ബാങ്ക് നിക്ഷേപവുമുണ്ട്. ഹനുമന്തയ്യക്ക് 4.8 കോടിയുടെയും ജി.സി ചന്ദ്രശേഖറിന് 13 കോടിയുടെയും നാസര്‍ ഹുസൈന് 18.7 കോടിയുടെയും ആസ്തിയുള്ളതായി സത്യവാങ്മൂലത്തില്‍ പറയുന്നു. മാര്‍ച്ച് 23നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് തന്നെ ഫലവും പുറത്തുവരും. ബസവരാജ് പാട്ടീല്‍, റഹ്മാന് ഖാന്, ആര്. രാമകൃഷ്ണ എന്നിവരുടെ കാലാവധി അവസാനിക്കുന്നതിനാലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളാ കര്‍ണാടകയുള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളിലായി മൊത്തം 26 സീറ്റുകളിലേക്കാണ് 23ന് തിരഞ്ഞെടുപ്പ് നടക്കുക. ഗുജറാത്തും മധ്യപ്രദേശും മഹാരാഷ്ട്രയുമുള്‍പ്പെടെ 10 സംസ്ഥാനങ്ങളിലെ 31 സ്ഥാനാര്‍ത്ഥികളില്‍ ബി.ജെ.പി. മുന്‍ കേരള അധ്യക്ഷന്‍ വി. മുരളീധരന് അടക്കം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരളത്തിലെ ഒരു സീറ്റിലേക്ക് ജെ.ഡി.യുവിലെ എം.പി. വീരേന്ദ്ര കുമാറും കോണ്‍ഗ്രസിലെ ബാബു പ്രസാദുമാണ് സ്ഥാനാര്‍ത്ഥികള്‍. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |