ബെഗളൂരു: ഗൗരിലങ്കേഷ് വധക്കേസില്‍ റിമാന്റിലുള്ള ഹിന്ദു യുവസേനാ പ്രവര്ത്തകന് കെ.ടി. നവീന്‍ കുമാറിന്റെ നുണ പരിശോധനക്ക് അഹമ്മദാബാദിനെ ഫോറന്‍സിക് ലബോറട്ടറിയോട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സമയം തേടി. 26 വരെ റിമാന്റിലുള്ള ഇയാളുടെ നുണ പരിശോധനക്ക് കോടതി അനുമതി നല്‍കിയിരുന്നു. മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസ് സംഘങ്ങളും നവീന്‍ കുമാറിനെ ചോദ്യം ചെയ്തു വരികയാണ്. മൂന്ന് ദിവസമായി ചോദ്യം ചെയ്യല്‍ തുടരുകയാണെങ്കിലും തുടര്‍ച്ചയായി മൊഴി മാറ്റുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ വലക്കുന്നുണ്ട്.