updated on:2018-03-16 06:13 PM
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം: ഒരാള്‍ അറസ്റ്റില്‍, മുഖ്യപ്രതികള്‍ ഒളിവില്‍

www.utharadesam.com 2018-03-16 06:13 PM,
മംഗളൂരു: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണവും വിതരണവും നടത്തുന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. ഉള്ളാള്‍ തൊക്കോട്ട് ടി.സി. റോഡിലെ മാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്കല്‍ സയന്‍സ് (എം.ഐ.ടി.എസ്.) എന്ന സ്ഥാപനം കേന്ദ്രീകരിച്ചാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണവും വിതരണവും നടന്നത്.
എം.ഐ.ടി.എസിലെ ജീവനക്കാരന്‍ ഉള്ളാല്‍ സ്വദേശി ഗോഡ്‌വിന്‍ ഡിസൂസയെ (33) ആണ് സിറ്റി ക്രൈം ബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തത്. ഇയാളാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാള്‍ അസ്‌കര്‍ ഷെയ്ഖ്, ഡയറക്ടര്‍ അസ്ഖാന്‍ ഷെയ്ഖ് എന്നിവരാണ് ഒളിവില്‍ പോയത്. നൂറ്റിഅമ്പതിലധികം പേര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയതായി ഇതിനകം വ്യക്തമായിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, ലാപ്‌ടോപ്, വ്യാജ സീലുകള്‍, പ്രിന്റര്‍, സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യുന്നതിനുള്ള കടലാസ് തുടങ്ങിയവ പിടിച്ചെടുത്തു.
എസ്.എസ്.എല്‍.സി, പി.യു.സി, ഡിഗ്രി, ഡിപ്ലോമ, ബിടെക് തുടങ്ങി വിവിധ കോഴ്‌സുകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും ഇവര്‍ നിര്‍മ്മിച്ചുനല്‍കിയതായി പറയുന്നു.
10,000 രൂപ മുതല്‍ 45,000 രൂപ വരെയാണത്രെ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും മാര്‍ക്ക് ലിസ്റ്റുകള്‍ക്കും ഈടാക്കിയിരുന്നത്.
ഇവര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ കോഴ്‌സുകള്‍ ഒന്നും തന്നെ ഈ സ്ഥാപനത്തില്‍ നടത്തുന്നുമില്ല.
അസ്ഖാന്‍ ഷെയ്ഖ് നേരത്തെയും വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ കേസില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
ഇയാള്‍ മുമ്പ് പമ്പ്‌വെല്ലില്‍ എജ്യു എക്‌സല്‍ എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്നു. ഇവിടം കേന്ദ്രീകരിച്ചാണ് നേരത്തെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണവും വിതരണവും നടത്തിയിരുന്നത്. ഇയാള്‍ക്കെതിരെ 2016ല്‍ സി.സി.ബി. കേസെടുത്തിട്ടുമുണ്ട്.Recent News
  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

  മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍