updated on:2018-03-17 04:33 PM
സി.എം. അബ്ദുല്ല മൗലവിയുടെ മരണം: ദക്ഷിണ കന്നഡ ജില്ലയിലും പ്രതിഷേധമിരമ്പി

www.utharadesam.com 2018-03-17 04:33 PM,
മംഗളുരു: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് മംഗളൂരുവില്‍ വെള്ളിയാഴ്ച നടന്ന മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. രണ്ടായിരത്തോളം വരുന്ന ആളുകളാണ് പ്രഖ്യാപന സമരത്തില്‍ പങ്കെടുത്തത്.
എസ്.കെ.എസ്.എസ്.എഫ്. ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി, ഖാസി സംയുക്ത സമര സമിതി എന്നിവയുടെ നേതൃത്വത്തിലാണ് മംഗളൂരു ഡി.സി. ഓഫീസ് മാര്‍ച്ചും മൂന്നാംഘട്ട സമര പ്രഖ്യാപനവും നടത്തിയത്.
കേസില്‍ സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേസില്‍ നീതി നടപ്പിലാക്കി കിട്ടണമെന്നും ആവശ്യപ്പെട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ മുഖേന പ്രധാനമന്ത്രിക്കും കര്‍ണാടക, കേരള സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഇരുസമിതി ഭാരവാഹികളും ചേര്‍ന്ന് സംയുക്ത നിവേദനം നല്‍കി.
മൂന്നാംഘട്ട സമരത്തിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് അയക്കുന്ന കാല്‍ ലക്ഷം ഇ-മെയില്‍ സന്ദേശത്തിന്റെ ഉദ്ഘാടനവും നടന്നു.
കീഴൂര്‍-മംഗളൂരു, സംയുക്ത ജമാഅത്ത് ദക്ഷിണ കന്നഡ ജില്ലാ ഖാസി ത്വാഖ അഹമ്മദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ്. ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് ഖാസിം ദാരിമി അധ്യക്ഷത വഹിച്ചു. ഇസ്മയില്‍ യമാനി, ബാഷ തങ്ങള്‍, ഹാജി ഹനീഫ്, സിദ്ധീഖ് ബണ്ട്വാള്‍, ഹമീദ് കുണിയ, കെ. മുഹമ്മദ് കുഞ്ഞി, ഹാജി റിയാസ്, അബ്ദുല്‍ ഖാദര്‍ സഅദി, സഈദ് ചേരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.Recent News
  പിഞ്ചുകുട്ടി മുങ്ങി മരിച്ചത് അമ്മയുടെ ആത്മഹത്യാ ശ്രമത്തിനിടയില്‍

  ബംഗളൂരുവില്‍ അപാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്ന് 5 മരണം

  മംഗളൂരുവില്‍ വിമാനം ടാക്‌സിവേ തെന്നി മാറിയ സംഭവം: വിമാന സര്‍വീസുകള്‍ വൈകി

  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു