updated on:2018-03-18 07:47 PM
മുഹമ്മദ് റാഫി ഐ.എസ്.എല്ലിലെ ഭാഗ്യതാരകം

www.utharadesam.com 2018-03-18 07:47 PM,
ബംഗളൂരു: നാല് സീസണുകള്‍ പിന്നിട്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഭാഗ്യ താരം ആരെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉണ്ടാവുകയുള്ളൂ. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് റാഫി എന്നായിരിക്കും ആ ഉത്തരം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മൂന്നുതവണ ഫൈനല്‍ പോരാട്ടത്തില്‍ പങ്കെടുക്കുക, അതില്‍ രണ്ട് തവണ കിരീടം ചൂടുന്ന ടീമിന്റെ ഭാഗമാവുക - അതെ, റാഫി തന്നെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഭാഗ്യ താരകം. ഇത്തവണ ചെന്നൈയുടെ നീലപ്പട കിരീടം ചൂടിയപ്പോള്‍ അതിന്റെ ഭാഗമായിരുന്നു റാഫി. ഫൈനല്‍ പോരാട്ടം ഒരു ആവേശമാണ്. അതില്‍ ജയിക്കുന്നത് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവവുമാണ് -റാഫി പറയുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ സീസണില്‍ ജേതാക്കളായ കൊല്‍ക്കത്തയുടെ നിരയിലുണ്ടായിരുന്ന റാഫി കഴിഞ്ഞ തവണ കേരള ബ്ലാസ്റ്റേഴ്‌സിനായും ഫൈനല്‍ കളിച്ചു. ഇത്തവണ ചെന്നൈക്കായി എട്ട് മത്സരങ്ങളില്‍ നീല ജേഴ്‌സിയണിഞ്ഞ റാഫി രണ്ടുഗോളുകള്‍ നേടി. ടീമിന്റെ ഒത്തൊരുമയുടെ ഫലമാണ് ഈ കിരീടനേട്ടമെന്നാണ് റാഫി പറയുന്നത്.



Recent News
  പിഞ്ചുകുട്ടി മുങ്ങി മരിച്ചത് അമ്മയുടെ ആത്മഹത്യാ ശ്രമത്തിനിടയില്‍

  ബംഗളൂരുവില്‍ അപാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്ന് 5 മരണം

  മംഗളൂരുവില്‍ വിമാനം ടാക്‌സിവേ തെന്നി മാറിയ സംഭവം: വിമാന സര്‍വീസുകള്‍ വൈകി

  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു