updated on:2018-03-20 08:58 PM
രാഹുല്‍ ഗാന്ധിക്ക് മംഗളൂരുവില്‍ ആവേശകരമായ സ്വീകരണം

www.utharadesam.com 2018-03-20 08:58 PM,
മംഗളൂരു: എ.ഐ.സി.സി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി മംഗളൂരുവിലെത്തിയ രാഹുല്‍ ഗാന്ധിക്ക് നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഊഷ്മള സ്വീകരണം നല്‍കി. രാവിലെ പതിനൊന്നേ കാലോടെയാണ് രാഹുല്‍ ഗാന്ധി മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ജനാശീര്‍വാദ യാത്രയിലെ കര്‍ണ്ണാടകയിലെ മൂന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായിട്ടാണ് രാഹുല്‍ ഇന്നിവിടെയെത്തിയത്.
കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെ, കെ.പി.സി.സി പ്രസിഡണ്ട് ഡോ. ജി. പരമേശ്വര, എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി വേണുഗോപാല്‍, സെക്രട്ടറി പി.സി വിഷ്ണുനാഥ, കര്‍ണ്ണാടക മന്ത്രി രമാനാഥറൈ, എം.എല്‍.സി ഐവാന്‍ ഡിസൂസ, എം.എല്‍.എ. ജെ.ആര്‍ ലോബോ, മംഗളൂരു കോര്‍പ്പറേഷന്‍ മേയര്‍ ഭാസ്‌കര്‍ മൗലി തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം ഇന്നത്തെ ആദ്യത്തെ പരിപാടി സ്ഥലമായ ഉഡുപ്പി എര്‍മാലി തെങ്കെയിലേക്ക് പോയി. സേവാദള്‍ പഠന കേന്ദ്രമായ രാജീവ്ഗാന്ധി നാഷണല്‍ അക്കാദമി ഓഫ് പൊളിറ്റിക്കല്‍ എജ്യുക്കേഷന്‍ ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിച്ചു.
രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഈ കേന്ദ്രത്തില്‍ നിന്ന് രണ്ടായിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയതായി പറയുന്നു. തുടര്‍ന്ന് നടന്ന സേവാദള്‍ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലും സംബന്ധിച്ചു.
എര്‍മാലി തെങ്കെയില്‍ വെച്ച് രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികളുമായും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായും ആശയവിനിമയം നടത്തി. മന്ത്രി പ്രമോദ് മാധ്വരാജും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കുട്ടികളുടെ വാക്കുകള്‍ പ്രമോദ് മാധ്വരാജ് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും തര്‍ജ്ജിമ ചെയ്തു നല്‍കി. ഉഡുപ്പി പടുബദ്രെയില്‍ നിന്നാരംഭിച്ച് വൈകിട്ടോടെ മംഗളൂരുവിലെത്തുന്ന രാഹുല്‍ഗാന്ധി നഗരത്തില്‍ റോഡ്‌ഷോ നടത്തും.
ഇന്ന് വൈകിട്ട് 6ന് മംഗളൂരു നെഹ്‌റു മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുക്കാല്‍ ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാത്രി കുദ്രോളി ഗോകര്‍ണ്ണനാഥേശ്വര ക്ഷേത്രം, റസാരിയോ ചര്‍ച്ച്, ഉള്ളാള്‍ ദര്‍ഗ എന്നിവിടങ്ങളില്‍ സന്ദര്‍ശനത്തിന് ശേഷം സര്‍ക്കീട്ട് ഹൗസില്‍ താമസിക്കും. ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം അണികള്‍ക്ക് പകരുക, പ്രവര്‍ത്തകരെ ജാഗരൂകരാക്കുക, ബി.ജെ.പി.ക്ക് കടിഞ്ഞാണിടുക എന്നീ ലക്ഷ്യങ്ങളാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനുള്ളത്.
Related News
Recent News
  പിഞ്ചുകുട്ടി മുങ്ങി മരിച്ചത് അമ്മയുടെ ആത്മഹത്യാ ശ്രമത്തിനിടയില്‍

  ബംഗളൂരുവില്‍ അപാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്ന് 5 മരണം

  മംഗളൂരുവില്‍ വിമാനം ടാക്‌സിവേ തെന്നി മാറിയ സംഭവം: വിമാന സര്‍വീസുകള്‍ വൈകി

  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു