updated on:2018-03-21 03:04 PM
കോണ്‍ഗ്രസിന്റേത് സത്യത്തിന് വേണ്ടിയുള്ള യുദ്ധം-രാഹുല്‍ ഗാന്ധി

www.utharadesam.com 2018-03-21 03:04 PM,
ജനാശീര്‍വ്വാദ യാത്രയുടെ കര്‍ണാടകയിലെ മൂന്നാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി


മംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യഭരണത്തിലെത്തിയാല്‍ കര്‍ണാടകത്തിലേതു പോലെ രാജ്യം മുഴുവന്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ ജനാശീര്‍വ്വാദ യാത്രയുടെ മൂന്നാം ഘട്ട പര്യടനത്തിനെത്തിയ രാഹുല്‍ നെഹ്‌റു മൈതാനിയിലെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു.
ഇവിടെ നടക്കുന്നത് കുരുക്ഷേത്ര യുദ്ധമാണ്. അധികാരത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന ബി.ജെ.പി.യും സത്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന കോണ്‍ഗ്രസുമാണ് യുദ്ധഭൂമിയില്‍. പൈസകൊണ്ടും ഹിംസ കൊണ്ടുമാണ് ബി.ജെ.പി. അധികാരം കൈയ്യടക്കുന്നത്. ഇതിന് ജനാധിപത്യം കൊണ്ടു മറുപടി നല്‍കണം- രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ബി.സി. സിദ്ധരാമയ്യ, കോണ്‍ഗ്രസ് ലോക് സഭാ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ എം.പി, എ.ഐ. സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കെ.പി.സി.സി. പ്രസിഡണ്ട് ജി. പരമേശ്വര, എം. വീരപ്പമൊയ്‌ലി എം.പി., മന്ത്രിമാരായ ബി. രമനാഥ റൈ, യു.ടി. ഖാദര്‍, പ്രമോദ് മധ്വരാജ്, കെ.പി.സി.സി. സെക്രട്ടറി ടി.എം. ഷാഹിദ് തുടങ്ങിയവര്‍ പൊതുയോഗത്തില്‍ സംബന്ധിച്ചു.
തീരദേശത്ത് ആവേശത്തിരയിളക്കി രാഹുല്‍ ഗാന്ധി മൂന്നാം ഘട്ട ജനാശീര്‍വാദ യാത്രയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. കാപ്പുവില്‍ നിന്നാരംഭിച്ച് പടുബിദ്രിയും മുല്‍ക്കിയും സൂരത്കല്ലും പിന്നിട്ട് വൈകിട്ട് ആറോടെ മംഗളൂരുവിലെത്തുമ്പേഴേക്കും നഗരം ജനസാഗരമായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ നടന്ന മംഗളൂരു അംബേദ്കര്‍ സര്‍ക്കിള്‍ മുതല്‍ നെഹ്‌റു മൈതാനി വരെ റോഡിനിരുവശവും ജനങ്ങള്‍ തിങ്ങിനിറഞ്ഞു. അഞ്ചു മണിയായപ്പോഴേക്കും പൊതു യോഗ നഗരിയായ നെഹ്‌റു മൈതാനി നിറഞ്ഞു കവിഞ്ഞു. വൈകിട്ട് റോഡ് ഷോയ്ക്ക് ഒപ്പം ഒഴുകിയെത്തിയ പ്രവര്‍ത്തകരില്‍ ഭൂരിഭാഗത്തിനും നെഹ്‌റു മൈതാനിയില്‍ പ്രവേശിക്കാന്‍ പോലും സാധിച്ചില്ല. വേദിയിലെത്തിയ രാഹുല്‍ ഗാന്ധിയെയും മുഖ്യമന്ത്രി ബി.സി. സിദ്ധരാമയ്യയെയും മന്ത്രി യു.ടി. ഖാദര്‍ പാളത്തൊപ്പിയണിയിച്ചു. ഈ പാളത്തൊപ്പിയും ധരിച്ച് പ്രസംഗിച്ച രാഹുല്‍ ഗാന്ധി രാജ്യത്തെ കാര്‍ഷിക പ്രശ്‌നങ്ങളിലും കര്‍ഷക ആത്മഹത്യകളിലും കാര്‍ഷികവായ്പ എഴുതിത്തള്ളലിലും ഊന്നിയാണ് പ്രസംഗം ആരംഭിച്ചത്.
Related News
Recent News
  പിഞ്ചുകുട്ടി മുങ്ങി മരിച്ചത് അമ്മയുടെ ആത്മഹത്യാ ശ്രമത്തിനിടയില്‍

  ബംഗളൂരുവില്‍ അപാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്ന് 5 മരണം

  മംഗളൂരുവില്‍ വിമാനം ടാക്‌സിവേ തെന്നി മാറിയ സംഭവം: വിമാന സര്‍വീസുകള്‍ വൈകി

  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു