updated on:2018-03-24 04:45 PM
70കാരനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിപ്പ്, 6 പേര്‍ പിടിയില്‍

www.utharadesam.com 2018-03-24 04:45 PM,
മംഗളൂരു: 70 കാരനെ ഹണിട്രാപ്പില്‍ കുടുക്കി മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത മൂന്നു സ്ത്രീകളടക്കം ആറു പേര്‍ പിടിയില്‍. മേരിഹില്ലില്‍ താമസിക്കുന്ന മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ എഴുപത്തിയൊന്നുകാരനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയതിനാണ് മംഗളൂരു ജയില്‍ റോഡിലെ പ്രതീഷ്(36), ശക്തിനഗറിലെ രമേഷ് (35), ചിക്കമംഗളൂരു കലസയിലെ രവി (35) എന്നിവരെയും മറ്റു മൂന്നു സ്ത്രീകളെയും കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ ഏപ്രില്‍ അഞ്ചുവരെ റിമാണ്ട് ചെയ്തു. സ്ത്രീകളുടെ മസാജ് ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് വയോധികനെ ദെരബയലിലെ സ്ത്രീയുടെ വീട്ടില്‍ വിളിച്ചു വരുത്തിയാണ് കെണിയൊരുക്കിയത്. ഇയാള്‍ എത്തിയതിന് പിന്നാലെ വീട്ടിലെത്തിയ പുരുഷന്‍മാരായ പ്രതികള്‍ ചേര്‍ന്ന് ഇയാളെ ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടുകയുമായിരുന്നു.
ആദ്യം മൂന്നു ലക്ഷം രൂപ രവിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. വീണ്ടും പണം ആവശ്യപ്പെട്ടതോടെ ഇയാള്‍ കാവൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സിറ്റി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് രവി പിടിയിലായത്.



Recent News
  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

  മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍