updated on:2018-03-27 02:46 PM
മധ്യ വയസ്‌കയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം

www.utharadesam.com 2018-03-27 02:46 PM,
മംഗളൂരു: മധ്യവയസ്‌കയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചു വരുത്തി കൊന്ന് കവര്‍ച്ച നടത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം. ഗംഗോലിയിലെ ലീലാവതി ദേവാഡിഗ (55)യെ കൊലപ്പെടുത്തിയ കേസിലാണ് മുംബൈ സ്വദേശി അഫ്‌സല്‍ ഖാനെ(42) ജീവപര്യന്തം തടവിനും പിഴയടക്കാനും വിധിച്ചത്.
കൊലപാതകത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും കവര്‍ച്ചയ്ക്ക് മൂന്ന് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും കൂടെ ചെല്ലാന്‍ പ്രലോഭിപ്പിച്ചതിന് ഒരു വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതിന് ഒരു വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും സ്ത്രീയെ വഞ്ചിച്ചതിന് അഞ്ച് വര്‍ഷം തടവും 20,000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ.
ലീലാവതിയെ കുന്ദാപുരത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തി ലഹരി മരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കുകയും തുടര്‍ന്ന് കഴുത്തില്‍ വയര്‍ മുറുക്കി കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. ആഭരണങ്ങള്‍ കവര്‍ന്ന ശേഷം മൃതദേഹം തുണിയില്‍ പൊതിഞ്ഞു ലോഡ്ജിന് പുറത്തെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഇതോടെ ലീലാവതിയുടെ പേരില്‍ വ്യാജ ആത്മഹത്യാ കുറിപ്പുണ്ടാക്കി ഇയാള്‍ മുംബൈയിലേക്ക് കടന്നു. കുന്ദാപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.



Recent News
  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

  മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍

  ദക്ഷിണ കര്‍ണാടകയിലും ബി.ജെ.പി. ആധിപത്യം; കോണ്‍ഗ്രസിന്റെ മാനം കാത്തത് യു.ടി. ഖാദര്‍

  ചാമുണ്ഡേശ്വരിയില്‍ തോറ്റു; ബദാമിയില്‍ കരകയറി

  കര്‍ണാടകയും ബി.ജെ.പി. തൂത്തൂവാരി

  വമ്പന്‍മാരെ മലര്‍ത്തിയടിച്ച് മൂഡബിദ്രി, ബണ്ട്വാള്‍ മണ്ഡലങ്ങള്‍

  ഉഡുപ്പിയില്‍ രണ്ട് മന്ത്രിമാര്‍ക്കും പരാജയം