മംഗളൂരു: മാനഭംഗക്കേസില്‍ പ്രതിയെ വിട്ടയച്ചു. പുതുച്ചേരി സ്വദേശി ഡോ. മണികണ്ഠന് എന്ന ബാബു നായിഡുവിനെയാണ് മംഗളൂരു സെഷന്‍സ് കോടതി വിട്ടയച്ചത്. യുവതിയെ അപമാനിച്ചതിന് 5000 രൂപ പിഴ ചുമത്തി. മുല്‍ക്കി സ്വദേശിനിയായ 35 കാരിയാണ് പരാതിക്കാരി. ദര്‍ലക്കട്ടയിലെ കല്പിത സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന മണികണ്ഠന് കീഴില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ആയിരുന്നു പരാതിക്കാരി. 2009 ഡിസംബര്‍ എട്ടിന് ബേക്കല്‍ കോട്ടയ്ക്ക് സമീപത്തെ ഒരു മുറിയില്‍ മാനഭംഗപ്പെടുത്തി എന്നുകാണിച്ച് 2015 മെയ് 19നാണ് യുവതി പരാതി നല്‍കിയത്.