updated on:2018-04-09 03:14 PM
കണക്കില്‍പെടാതെ കടത്തിയ 7.4 ലക്ഷം രൂപ പിടികൂടി

www.utharadesam.com 2018-04-09 03:14 PM,
മംഗളൂരു: മംഗലൂരുവിലും ബ്രഹ്മാവറിലുമായി കണക്കില്‍പ്പെടാതെ കടത്തിയ7.40 ലക്ഷം രൂപ പിടികൂടി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആരംഭിച്ച പ്രത്യേക പരിശോധനയുടെ ഭാഗമായാണ് പണം പിടികൂടിയത്. മംഗളൂരു പമ്പുവെല്ലില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 2.9 ലക്ഷം രൂപയാണ് പിടികൂടിയത്. രാജശേഖര അന്തിഞ്‌ജെ എന്നയാള്‍ രേഖകളില്ലാതെ മംഗളൂരു നഗരത്തിലേക്ക് കാറില്‍ കടത്തുകയായിരുന്നു പണം. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാനുള്ള പണമാണെന്നാണ് പറഞ്ഞത്. അന്വേഷണത്തില്‍ ഇയാള്‍ പറഞ്ഞ തൊഴിലാളികള്‍ ബെല്‍ത്തങ്ങാടിയിലാണ് ജോലി ചെയ്യുന്നതെന്ന് വ്യക്തമായി. പണം കൊണ്ടു വന്നത് മംഗളൂരുവിലേക്കും. തുടര്‍ന്ന് പണം പിടിച്ചെടുക്കുകയും രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ബ്രഹ്മാവര്‍ സസ്താന്‍ ചെക്‌പോസ്റ്റ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ ചേര്‍ന്ന് കടത്തുകയായിരുന്ന 4.5 ലക്ഷം രൂപ പിടികൂടിയത്.



Recent News
  പിഞ്ചുകുട്ടി മുങ്ങി മരിച്ചത് അമ്മയുടെ ആത്മഹത്യാ ശ്രമത്തിനിടയില്‍

  ബംഗളൂരുവില്‍ അപാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്ന് 5 മരണം

  മംഗളൂരുവില്‍ വിമാനം ടാക്‌സിവേ തെന്നി മാറിയ സംഭവം: വിമാന സര്‍വീസുകള്‍ വൈകി

  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു