updated on:2018-04-09 03:44 PM
കക്കൂസ് ടാങ്ക് ശുചിയാക്കുന്നതിനിടെ മരിച്ചു

www.utharadesam.com 2018-04-09 03:44 PM,
മംഗളൂരു: കക്കൂസ് ടാങ്ക് ശുചിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് യുവാവ് മരിച്ചു. തെക്കട്ടയിലെ സന്ദീപ്(32) ആണ് മരിച്ചത്. കുന്ദാപുരം കോടിയിലെ അബ്ദുല്‍ ഖാദര്‍ ജീലാനിയുടെ വീട്ടിലെ കക്കൂസ് ടാങ്ക് ശുചീകരിക്കുന്നതിനിടെയാണ് അപകടം. ടാങ്കില്‍ ഇറങ്ങിയതിന് പിന്നാലെ ശ്വാസ തടസം അനുഭവപ്പെടുന്നതായി സന്ദീപ് പുറത്തുണ്ടായിരുന്നവരെ അറിയിച്ചു. ഉടന്‍ പിടിച്ചുകയറുന്നതിനായി കയര്‍ താഴ്ത്തികൊടുത്തെങ്കിലും സന്ദീപിന് കയറാന്‍ സാധിക്കാതെ തളര്‍ന്നു. തുടര്‍ന്ന് ആളുകള്‍ ടാങ്കില്‍ ഇറങ്ങി പുറത്തെടുക്കുമ്പോഴേക്ക് അര്‍ധബോധാവസ്ഥയിലായിരുന്നു. ആസ്പത്രിയിലേക്കുള്ള വഴി മധ്യേയാണ് മരിച്ചത്. തോട്ടിപ്പണി നിരോധിച്ചതാണ്. സന്ദീപിനെ ജോലിക്ക് നിയോഗിച്ച അബ്ദുല്‍ ഖാദര്‍ ജിലാനിക്കെതിരെ കേസെടുത്തതായി കുന്ദാപുരം ഡി.വൈ.എസ്.പി. ദിനേഷ് കുമാര്‍ അറിയിച്ചു.



Recent News
  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

  മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍