updated on:2018-04-10 08:29 PM
ഭാര്യയെ കൊന്ന് വെട്ടി കഷണങ്ങളാക്കി ഉപേക്ഷിച്ചു; യുവാവ് പിടിയില്‍

www.utharadesam.com 2018-04-10 08:29 PM,
മംഗളൂരു: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി കഷണങ്ങളാക്കി സഞ്ചികളിലാക്കി ഉപേക്ഷിച്ച യുവാവ് അറസ്റ്റില്‍. ഹംപി സ്വദേശിനി ഭാരതിയെ(26) കൊലപ്പെടുത്തിയ കേസില്‍ പുത്തൂര്‍ അനവുമൂലെയിലെ ചന്ദ്രഹാസിനെ(27)യാണ് ബെള്ളാരി ഹൊസപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 19 നാണ് കൊലപാതകം നടന്നത്. ഹൊസപേട്ടിലെ തുണിക്കടയില്‍ ജീവനക്കാരായ ഇരുവരും എട്ടുവര്‍ഷം മുമ്പാണ് സ്‌നേഹിച്ച് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം സ്വന്തമായി തുണിക്കട തുടങ്ങി. ഫെബ്രുവരി 19 ന്ഭാരതി ഒരു കാര്‍ വാങ്ങാന്‍ ചന്ദ്രഹാസിനോട് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ചന്ദ്രഹാസ ഭാരതിയെ അടിക്കുകയും മരിക്കുകയുമായിരുന്നു. അബദ്ധത്തില്‍ ഭാര്യ കൊല്ലപ്പെട്ടതോടെ ഇയാള്‍ മൃതദേഹം 15 കഷണങ്ങളാക്കി വെട്ടിമുറിച്ച് നാല് സഞ്ചികളിലാക്കി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കോളനി പരിസരത്ത് ഉപേക്ഷിച്ചു. തുടര്‍ന്ന് ഭാരതിയെ കാണാനില്ലെന്ന് വീട്ടുകാരെ ധരിപ്പിച്ചു. മാനക്കേടുണ്ടാകുമെന്ന് ധരിപ്പിച്ച് പരാതി നല്‍കുന്നതില്‍ നിന്ന് വീട്ടുകാരെ പിന്തിരിപ്പിക്കുകയും ചെയ്തു. ഏതാനും ദിവസം മുമ്പ് ചന്ദ്രഹാസ് ഹൊസപേട്ടയില്‍ നിന്ന് മുങ്ങി. ഇതോടെ സംശയം തോന്നിയ ഭാരതിയുടെ സഹോദരന്‍ പരാതി നല്‍കുകയും തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.



Recent News
  പിഞ്ചുകുട്ടി മുങ്ങി മരിച്ചത് അമ്മയുടെ ആത്മഹത്യാ ശ്രമത്തിനിടയില്‍

  ബംഗളൂരുവില്‍ അപാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്ന് 5 മരണം

  മംഗളൂരുവില്‍ വിമാനം ടാക്‌സിവേ തെന്നി മാറിയ സംഭവം: വിമാന സര്‍വീസുകള്‍ വൈകി

  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു