updated on:2018-04-16 05:56 PM
ആറു സീറ്റുകളിലൊഴികെ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി; ദക്ഷിണ കന്നഡയില്‍ മാറ്റമില്ല

www.utharadesam.com 2018-04-16 05:56 PM,
ബംഗളൂരു: കര്‍ണ്ണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളില്‍ 218 ഇടങ്ങളിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 6 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതില്‍ മലയാളിയും കാസര്‍കോട് സ്വദേശിയുമായ എന്‍.എ ഹാരിസ് നിലവില്‍ പ്രതിനിധീകരിക്കുന്ന ശാന്തി നഗര്‍ മണ്ഡലവും ഉള്‍പ്പെടും. മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്‌ഡേശ്വരിയില്‍ മാത്രമാണ് മത്സരിക്കുക. കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് പ്രസിഡണ്ട് ജി. പരമേശ്വര കൊരട്ടേഗേരെ മണ്ഡലത്തില്‍ ജനവിധി തേടും. ദക്ഷിണ കന്നഡയില്‍ കോണ്‍ഗ്രസിന്റെ കൈവശമുള്ള ഏഴ് സീറ്റുകളില്‍ നിലവിലുള്ള എം.എല്‍.എ.മാര്‍ വീണ്ടും ജനവിധി തേടും.
72 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞയാഴ്ച ബി.ജെ.പി പുറത്തിറക്കിയിരുന്നു. മറ്റൊരു പ്രബല കക്ഷിയായ ജെ.ഡി.എസ്. 126 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.



Recent News
  തോക്കുചൂണ്ടി കവര്‍ച്ച നടത്തുന്ന രണ്ട് മലയാളികള്‍ പുത്തൂരില്‍ പിടിയില്‍

  ഭാര്യയെ കൊന്ന് വെട്ടി കഷണങ്ങളാക്കി ഉപേക്ഷിച്ചു; യുവാവ് പിടിയില്‍

  കക്കൂസ് ടാങ്ക് ശുചിയാക്കുന്നതിനിടെ മരിച്ചു

  കണക്കില്‍പെടാതെ കടത്തിയ 7.4 ലക്ഷം രൂപ പിടികൂടി

  പെരുമാറ്റച്ചട്ടലംഘനം: മന്ത്രി പ്രമോദ് മധ്വരാജിനെതിരെ കേസ്

  ഗവേഷക വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയെ വിട്ടയച്ചു

  ജോക്കട്ടെ സ്റ്റേഷന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് നശിപ്പിച്ചു

  സദാചാര ഗുണ്ടാ അക്രമം: മൂന്ന് പേര്‍ അറസ്റ്റില്‍

  മധ്യ വയസ്‌കയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം

  70കാരനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിപ്പ്, 6 പേര്‍ പിടിയില്‍

  രാഹുല്‍ വന്നപ്പോള്‍ കബീറിന്റെ ഓര്‍മ്മയില്‍ നിറഞ്ഞത് ഇന്ദിരാജിയുടെ ചിത്രം

  കോണ്‍ഗ്രസിന്റേത് സത്യത്തിന് വേണ്ടിയുള്ള യുദ്ധം-രാഹുല്‍ ഗാന്ധി

  രാഹുല്‍ ഗാന്ധിക്ക് മംഗളൂരുവില്‍ ആവേശകരമായ സ്വീകരണം

  മുഹമ്മദ് റാഫി ഐ.എസ്.എല്ലിലെ ഭാഗ്യതാരകം

  ഒരു കുട്ടിക്ക് പരീക്ഷയെഴുതാന്‍ 24 ജീവനക്കാര്‍ക്ക് ചുമതല!