updated on:2018-05-12 08:02 PM
വോട്ടിങ് മെഷീന്‍ പണിമുടക്കിയപ്പോള്‍ വോട്ടര്‍മാര്‍ മടങ്ങി

www.utharadesam.com 2018-05-12 08:02 PM,
മംഗളൂരു: വോട്ടിങ് മെഷീന്‍ പണിമുടക്കിയത് പലയിടത്തും വോട്ടെടുപ്പ് ഏറെനേരം തടസ്സപ്പെടാന്‍ ഇടയാക്കി. പല ബൂത്തിലും വോട്ടിങ് മെഷീന്റെ റിപ്പയറിങ് വൈകിയതിനാല്‍ കാത്തിരുന്ന് മടുത്ത വോട്ടര്‍മാര്‍ മടങ്ങിപ്പോവുകയും ചെയ്തു. ഉഡുപ്പി ക്രിസ്ത്യന്‍ സ്‌കൂള്‍, കുക്കിക്കട്ടെ സ്‌കൂള്‍, ഉപ്പിനങ്ങാടി, സുള്ള്യ തുടങ്ങിയ സ്ഥലങ്ങളിലാണ് വോട്ടിങ് മെഷീന്‍ പണിമുടക്കിയത്. ഉപ്പിനങ്ങാടിയില്‍ മെഷീന്റെ കേടുതീര്‍ക്കാന്‍ സമയം ഏറെ എടുത്തപ്പോള്‍ വോട്ടര്‍മാരില്‍ പലരും വീടുകളിലേക്ക് മടങ്ങുന്നതാണ് കണ്ടത്. സുള്ള്യയില്‍ ഇന്നലെ രാത്രിയുണ്ടായ മഴയില്‍ നനഞ്ഞതാണ് പല വോട്ടിങ് മെഷീനുകളും തകരാറിലാവാന്‍ കാരണം.
ദക്ഷിണ കന്നഡ ജില്ലയില്‍ രാവിലെ വോട്ടെടുപ്പ് മന്ദഗതിയിലായിരുന്നുവെങ്കിലും പത്ത് മണിയോടെ ഒട്ടുമിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ വലിയ നിര പ്രത്യക്ഷപ്പെട്ടു. മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യു.ടി ഖാദര്‍ ഉള്ളാള്‍ ബൊളിയാര്‍ ഗവ. പ്രൈമറി സ്‌കൂള്‍ ബൂത്തിലും എതിര്‍സ്ഥാനാര്‍ത്ഥി ബി.ജെ.പിയിലെ സന്തോഷ് റായ് ബോളിയാര്‍ പനേല ഹയര്‍ പ്രൈമറി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. ബി.ജെ.പി നേതാവും എം.പിയുമായ നളിന്‍കുമാര്‍ കട്ടീല്‍ ഉറുവ ഗാന്ധിനഗര്‍ പോളിങ്ങ് ബൂത്തില്‍ വോട്ട് ചെയ്തു.
ഇവിടത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി വേദവ്യാസ് കാമത്തും ഇതേ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. മംഗളൂരു സൗത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍.ജെ ലോബോ ബെന്തൂര്‍ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശ്രീധര്‍ പ്രഭു ഹമ്പന്‍കട്ട ഗണപതി ഹൈസ്‌കൂള്‍ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. ഉഡുപ്പി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും എം.എല്‍.എയുമായ പ്രമോദ് മധ്വരാജ് മല്‍പെ ശ്രീനാരായണ ഗുരു സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തി.
ദക്ഷിണ കന്നഡ ജില്ലയില്‍ മൊത്തം 58 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇവിടെ 1858 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ്. ജില്ലയില്‍ 17.12 ലക്ഷം വോട്ടര്‍മാരാണുള്ളത്.



Recent News
  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

  മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍

  ദക്ഷിണ കര്‍ണാടകയിലും ബി.ജെ.പി. ആധിപത്യം; കോണ്‍ഗ്രസിന്റെ മാനം കാത്തത് യു.ടി. ഖാദര്‍

  ചാമുണ്ഡേശ്വരിയില്‍ തോറ്റു; ബദാമിയില്‍ കരകയറി

  കര്‍ണാടകയും ബി.ജെ.പി. തൂത്തൂവാരി

  വമ്പന്‍മാരെ മലര്‍ത്തിയടിച്ച് മൂഡബിദ്രി, ബണ്ട്വാള്‍ മണ്ഡലങ്ങള്‍

  ഉഡുപ്പിയില്‍ രണ്ട് മന്ത്രിമാര്‍ക്കും പരാജയം