updated on:2018-05-15 06:36 PM
എന്‍.എ. ഹാരിസിന് ഹാട്രിക് ജയം

www.utharadesam.com 2018-05-15 06:36 PM,
ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് കീഴൂര്‍ സ്വദേശിയും സിറ്റിംഗ് എം.എല്‍.എയുമായ എന്‍.എ ഹാരിസിന് ഹാട്രിക് ജയം. ശാന്തിനഗര്‍ മണ്ഡലത്തില്‍ നിന്നാണ് ഹാരിസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പിയുടെ കെ. വാസുദേവ മൂര്‍ത്തിയായിരുന്നു തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി. ജെ.ഡി.എസിന്റെ എന്‍. ശ്രീധര്‍ റെഡ്ഡിയും ആം ആദ്മിയുടെ രേണുകാ വിശ്വനാഥനും ഇവിടെ മത്സരിച്ചിരുന്നു.
2008 ല്‍ 13797 വോട്ടിന്റെയും 2013 ല്‍ 20187 വോട്ടിന്റെയും ഭൂരിപക്ഷത്തിനാണ് എന്‍.എ. ഹാരിസ് ജയിച്ച് കയറിയത്. കാസര്‍കോട് ലോക് സഭാ മണ്ഡലം മുന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പൊതു പ്രവര്‍ത്തനും നാലപ്പാട് ഗ്രൂപ്പ് ചെയര്‍മാനുമായ എന്‍.എ. മുഹമ്മദിന്റെ മകനാണ് എന്‍.എ. ഹാരിസ്. ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം രണ്ടാം പട്ടികയിലാണ് കോണ്‍ഗ്രസ് നേതൃത്വം പുറത്ത് വിട്ടത്. മകന്‍ മുഹമ്മദ് നാലപ്പാട് കേസില്‍പെട്ട് ജയിലിലായതിനെ തുടര്‍ന്നായിരുന്നു പ്രഖ്യാപനം വൈകിപ്പിച്ചത്. എന്നാല്‍ മകനെതിരെയുള്ള കേസിനെ ചൊല്ലി രണ്ടുതവണ എം.എല്‍.എ.യും ബംഗ്ലൂരു നഗരത്തിലും മലയാളികള്‍ക്കിടയിലും മികച്ച സ്വാധീനമുള്ള എന്‍.എ. ഹാരിസിനെ ബലിയാടാക്കേണ്ടെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. ബംഗളൂരുവിലെ നഗര സിരാകേന്ദ്രങ്ങളായ എം.ജി. റോഡ്, ബ്രിഗേഡ് റോഡ് തുടങ്ങിയവ ഉള്‍പ്പെടുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സിറ്റിസണ്‍ ഗ്രൂപ്പ് നടത്തിയ സര്‍വ്വേയില്‍ ബംഗളൂരു മേഖലയിലെ ഏറ്റവും മികച്ച എം.എല്‍.എഎ. ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.Recent News
  പിഞ്ചുകുട്ടി മുങ്ങി മരിച്ചത് അമ്മയുടെ ആത്മഹത്യാ ശ്രമത്തിനിടയില്‍

  ബംഗളൂരുവില്‍ അപാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്ന് 5 മരണം

  മംഗളൂരുവില്‍ വിമാനം ടാക്‌സിവേ തെന്നി മാറിയ സംഭവം: വിമാന സര്‍വീസുകള്‍ വൈകി

  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു