updated on:2018-05-15 07:33 PM
ഉഡുപ്പിയില്‍ രണ്ട് മന്ത്രിമാര്‍ക്കും പരാജയം

www.utharadesam.com 2018-05-15 07:33 PM,
ഉഡുപ്പി: ഉഡുപ്പി ജില്ലയില്‍ കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രി സഭയിലെ രണ്ട് മന്ത്രിമാര്‍ക്കും പരാജയം. ഉഡുപ്പി മണ്ഡലത്തില്‍ സിദ്ധരാമയ്യ സര്‍ക്കാരിലെ മന്ത്രിയായിരുന്ന പ്രമോദ് മാധ്വരാജ് ബി.ജെ.പി.യിലെ രഘുപതി ഭട്ടിനോട് 12,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് തോറ്റു.
കാപ്പു മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ മറ്റൊരു മന്ത്രി സൊറക്കെ ബി.ജെ.പി.യുടെ ലാല്‍ജി ആര്‍. മെന്‍ഡനോട് പരാജയപ്പെട്ടു. കാര്‍ക്കളയില്‍ ബി.ജെ.പി.യുടെ സുനില്‍ കുമാര്‍ കോണ്‍ഗ്രസിലെ ഗോപാല്‍ ഭണ്ഡാരിയെ പരാജയപ്പെടുത്തി. ബൈന്ദൂരില്‍ ബി.ജെ.പി.യിലെ സുകുമാര്‍ ഷെട്ടി കോണ്‍ഗ്രസിലെ ഗോപാല്‍ പൂജാരിയെ പരാജയപ്പെടുത്തി. കുന്താപൂരില്‍ ബി.ജെ.പി.യുടെ ഹാലടി ശ്രീനിവാസ ഷെട്ടി അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ രാകേഷ് മളിയെ പരാജയപ്പെടുത്തി.



Recent News
  പിഞ്ചുകുട്ടി മുങ്ങി മരിച്ചത് അമ്മയുടെ ആത്മഹത്യാ ശ്രമത്തിനിടയില്‍

  ബംഗളൂരുവില്‍ അപാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്ന് 5 മരണം

  മംഗളൂരുവില്‍ വിമാനം ടാക്‌സിവേ തെന്നി മാറിയ സംഭവം: വിമാന സര്‍വീസുകള്‍ വൈകി

  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു