like this site? Tell a friend |
updated on:2018-05-15 07:43 PM
വമ്പന്മാരെ മലര്‍ത്തിയടിച്ച് മൂഡബിദ്രി, ബണ്ട്വാള്‍ മണ്ഡലങ്ങള്‍
![]() www.utharadesam.com 2018-05-15 07:43 PM, മംഗളൂരു: മൂഡബിദ്രി, ബണ്ട്വാള്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കള്‍ കടപുഴകിയത് പാര്‍ട്ടിക്ക് കനത്ത ക്ഷീണമായി. മൂഡബിദ്രിയില്‍ ബി.ജെ.പി.യുടെ ഉമാനാഥ് കോട്ടിയാന് 30,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കോട്ടിയാന് 87444 വോട്ട് ലഭിച്ചപ്പോള്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എ. യുമായ അഭയ ചന്ദ്ര ജയിന് 57645 വോട്ടാണ് ലഭിച്ചത്. ദക്ഷിണ കന്നഡ ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി ബി. രമാനാഥറൈ ബി.ജെ.പി.യുടെ രാജേഷ് നായക്കിനോട് 15,000 ത്തിലധികം വോട്ടിന് പരാജയപ്പെട്ടു. മംഗളൂരു സൗത്തില്‍ സിറ്റിംഗ് എം.എല്‍.എ. മൊയ്തീന് ബാവ 25000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി.ജെ.പി.യുടെ ഭരത് ഷെട്ടിയോട് പരാജയപ്പെട്ടു. ഭരത് ഷെട്ടിക്ക് 98648 വോട്ടും മൊയ്തീന് ബാവക്ക് 72000 വോട്ടും മറ്റൊരു സ്ഥാനാര്‍ത്ഥിയായിരുന്ന സിപി.എമ്മിന്റെ മുനീര്‍ കാട്ടിപ്പള്ളക്ക് 2472 വോട്ടും ലഭിച്ചു. മംഗളൂരു (ഉള്ളാള്‍) മണ്ഡലത്തില്‍ യു.ടി. ഖാദര്‍ 20,000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മംഗളൂരു സൗത്തില്‍ ബി.ജെ.പി യുടെ വേദവ്യാസ് കാമത്ത് 15000 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ ജെ.ആര്. ലോബോയെ പരാജയപ്പെടുത്തി. പുത്തൂരില്‍ ബി.ജെ.പിയുടെ സഞ്ജീവ് മട്ടണ്ടൂര് കോണ്‍ഗ്രസിലെ ശകുന്തള ഷെട്ടിയെ പരാജയപ്പെടുത്തി. ബെല്‍ത്തങ്ങാടിയില്‍ ബി.ജെ.പി.യിലെ ഹരീഷ് പൂഞ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വസന്ത് ബങ്കേരയെ പരാജയപ്പെടുത്തി. ![]() Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |