updated on:2018-05-15 08:29 PM
ദക്ഷിണ കര്‍ണാടകയിലും ബി.ജെ.പി. ആധിപത്യം; കോണ്‍ഗ്രസിന്റെ മാനം കാത്തത് യു.ടി. ഖാദര്‍

www.utharadesam.com 2018-05-15 08:29 PM,
മംഗളൂരു: ദക്ഷിണ കര്‍ണാടകയിലെ എട്ട് മണ്ഡലങ്ങളില്‍ ഏഴിടങ്ങളിലും 2013 ല്‍ വെന്നിക്കൊടിപാറിച്ച കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പില്‍ അടിപതറിയപ്പോള്‍ ആശ്വാസജയമേകിയത് യു.ടി.ഖാദറിന്റെ നാലാമത് വിജയം. മാംഗ്ലൂര്‍ എന്ന് 2008ല്‍ പുനര്‍ നാമകരണം ചെയ്യപ്പെട്ട പഴയ ഉള്ളാള്‍ നിയമസഭാ മണ്ഡലത്തിലാണ് ഖാദര്‍ തന്റെ ജൈത്രയാത്ര തുടരുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ ആദ്യം ആരോഗ്യം- കുടുംബക്ഷേമ വകുപ്പും പിന്നീട് ഭക്ഷ്യ വിതരണ വകുപ്പം കൈകാര്യം ചെയ്ത ഖാദര്‍ 1999 മുതല്‍ തുടരുന്ന വിജയ ഗാഥ ആവര്‍ത്തിക്കുകയായിരുന്നു. 99ലും 2004 ലും ഖാദറിന്റെ പിതാവ് യു.ടി. ഫരീദായിരുന്നു ഇവിടെ നിന്ന് ജയിച്ചത്. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് ഖാദര്‍ സ്ഥാനാര്‍ത്ഥിയാവുകയും എളുപ്പം ജനപിന്തുണ നേടുകയുമായിരുന്നു. ബി.ജെ.പി.യുടെ സന്തോഷ് റായ് ബൊളിയാറായിരുന്നു തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി. മുന്‍ മേയര്‍ കെ. അഷ്‌റഫ് കോണ്‍ഗ്രസ് വിട്ട് ജെ.ഡി.എസ് കുപ്പായത്തില്‍ മത്സരിച്ചെങ്കിലും സാന്നിധ്യം അറിയിക്കാനായില്ല. മലയാളി വേരുകളുള്ള യു.ടി. ഖാദര്‍ കാസര്‍കോടുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്. പ്രശസ്തമായ മുണ്ടോള്‍ കുടുംബത്തില്‍ നിന്നാണ് വിവാഹം കഴിച്ചത്. മകള്‍ അടുക്കത്ത്ബയല്‍ മജ്‌ലിസുല്‍ ഹിഫുളുല്‍ ഖുര്‍ആന്‍ കോളേജില്‍ ഖുര്‍ആന്‍ പഠനം നടത്തിയിരുന്നു. അതേസമയം ബണ്ട്വാള്‍ മണ്ഡലത്തില്‍ എട്ടാം തവണ ജനവിധി തേടിയ ജില്ലയുടെ ചുമതലയുള്ള മന്ത്രി ബി. രമാനാഥറൈയുടെ പരാജയം കോണ്‍ഗ്രസിന് കനത്ത ആഘാതമായി.Recent News
  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

  മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍