updated on:2018-05-15 08:43 PM
ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍

www.utharadesam.com 2018-05-15 08:43 PM,
മംഗളൂരു: കഴിഞ്ഞ തവണ ദക്ഷിണ കര്‍ണാടകയിലെ എട്ട് മണ്ഡലങ്ങളില്‍ ഏഴും തൂത്തുവാരിയ കോണ്‍ഗ്രസ് സീറ്റ് നില ഇത്തവണ മലക്കം മറിയുമ്പോള്‍ വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബെല്‍ത്തങ്ങാടി, മൂഡബിദ്രി, മംഗളൂരു, മംഗളൂരു സിറ്റി നോര്‍ത്ത്(സൂറത്ത്കല്‍), മംഗളൂരു സിറ്റി സൗത്ത് (മംഗളൂരു), മംഗളൂരു (ഉള്ളാള്‍), ബണ്ട്വാള്‍, പുത്തൂര്‍ എന്നിവ കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്നു. സംവരണ സീറ്റായിരുന്ന സുള്ള്യയില്‍ മാത്രമാണ് ബി.ജെ.പി.യുടെ എസ്. അങ്കാറ 2013 ല്‍ ആശ്വാസ ജയം നേടിയിരുന്നത്. കോണ്‍ഗ്രസ് ഏഴില്‍ നിന്ന് ഒന്നിലേക്കും ബി.ജെ.പി. ഒന്നില്‍ നിന്ന് ഏഴിലേക്കും എത്തുമ്പോള്‍ വന്‍ മരങ്ങളടക്കം കടപുഴകിയ കാഴ്ചയാണ് കാണുന്നത്. മുന്‍ മന്ത്രിമാരായ രമാനാഥ് റൈ, അഭയചന്ദ്രജയിന്‍ എന്നിവരും പരാജയപ്പെട്ടു. മംഗളൂരു നോര്‍ത്തില്‍ ബി.ജെ.പി. മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായിരുന്ന കൃഷ്ണ ജെ. പലേമാറിനെ ഒഴിവാക്കി ഭരത് ഷെട്ടിക്ക് സീറ്റ് നല്‍കിയപ്പോള്‍ കോണ്‍ഗ്രസിലെ സിറ്റിംഗ് എം.എല്‍.എ. മൊയ്തീന്‍ ബാവക്ക് ഈസി വാക്കോവര്‍ ആവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കണക്കുകള്‍ തെറ്റിച്ചാണ് ഭരത് ഷെട്ടി ഭൂരിപക്ഷം നേടിയത്. ഇത്തവണ ഏറെ വിവാദമുയര്‍ത്തിയ മൂഡബിദ്രിയില്‍ ഉമാനാഥ് കോട്ടിയാനാണ് അഭയചന്ദ്ര ജയിനെ പരാജയപ്പെടുത്തിയത്. ഇവിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് മിഥുന്‍ റായ്, എം.എല്‍.സി. ഐവാന്‍ ഡിസൂസ എന്നിവര്‍ സ്ഥാനാര്‍ത്ഥി കുപ്പായമണിഞ്ഞ് കാത്തിരുന്നെങ്കിലും ഒരിക്കല്‍ കൂടി അഭയചന്ദ്ര ജയിന് അവസരം നല്‍കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. ഇത് തിരിച്ചടിയായെന്നാണ് ഫലം നല്‍കുന്ന സൂചന.Recent News
  പിഞ്ചുകുട്ടി മുങ്ങി മരിച്ചത് അമ്മയുടെ ആത്മഹത്യാ ശ്രമത്തിനിടയില്‍

  ബംഗളൂരുവില്‍ അപാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്ന് 5 മരണം

  മംഗളൂരുവില്‍ വിമാനം ടാക്‌സിവേ തെന്നി മാറിയ സംഭവം: വിമാന സര്‍വീസുകള്‍ വൈകി

  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു