updated on:2019-01-09 08:04 PM
മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

www.utharadesam.com 2019-01-09 08:04 PM,
മംഗളൂരു: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടും പ്രമുഖ പണ്ഡിതനുമായ മിത്തബയല്‍ കെ.പി. അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍(71) അന്തരിച്ചു. ഇന്നലെ രാത്രി വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ലക്ഷദീപിലെ കില്‍ത്താനില്‍ ജനിച്ച ഇദ്ദേഹം മംഗളൂരു കേന്ദ്രീകരിച്ചായിരുന്ന പ്രവര്‍ത്തിച്ചിരുന്നത്. ദീര്‍ഘ കാലമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്ന അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ 2017 ജനുവരി 22നാണ് സമസ്ത വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ അമ്പത് വര്‍ഷത്തോളമായി മിത്തബയല്‍ ജുമാമസ്ജിദില്‍ മുദരിസായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. വെല്ലൂര്‍ ബാഖിയാത്ത്, പൊന്നാനി, ദയൂബന്ത് എന്നിവിടങ്ങളിലായിരുന്നു പഠനം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, നാട്ടിക വി.മൂസ മുസ്‌ലിയാര്‍, യു.എം. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സഹപാഠികളായിരുന്നു. ഭാര്യ: സക്കീനബീവി. മയ്യത്ത് മിത്തബയല്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.



Recent News
  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി