updated on:2019-01-10 06:28 PM
മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് നിസ്‌കാരത്തിന് കെ.എസ്. അലിതങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കുന്നു
www.utharadesam.com 2019-01-10 06:28 PM,
മംഗളൂരു: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടുമായിരുന്ന മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് മിത്തബയല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. പണ്ഡിതന്മാരടക്കം നിരവധി പേര്‍ വീട്ടിലെത്തി അനുശോചിച്ചു. കര്‍ണാടക മന്ത്രി യു.ടി. ഖാദര്‍, മൊയ്തീന്‍ ബാവ എം.എല്‍.എ., സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, കുമ്പോല്‍ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍, കുമ്പോല്‍ സയ്യിദ് കെ.എസ്. കുഞ്ഞിക്കോയ തങ്ങള്‍, കുമ്പോല്‍ സയ്യിദ് കെ.എസ്. അലി തങ്ങള്‍, സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ത്വാഖാ അഹ്മദ് അല്‍അസ്ഹരി, ജനറല്‍ സെക്രട്ടറി യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി, വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ. ഖാസിം മുസ്‌ലിയാര്‍, നജുമുദ്ദീന്‍ പൂക്കോയ തങ്ങള്‍, കില്ലൂര്‍ തങ്ങള്‍, എ.എം. നൗഷാദ് ബാഖവി, മുന്‍ എം.എല്‍.എ. രമാനാഥ റൈ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു. കര്‍ണാടക സര്‍ക്കാരിന് വേണ്ടി ബണ്ട്വാള്‍ സി.ഐ. ടി.ഡി. നാഗരാജ് അന്തിമോപചാരമര്‍പ്പിച്ചു.



Recent News
  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍