updated on:2017-08-03 06:18 PM
ഇവിടെ ടിന്റുവും മിന്റുവും ഉറ്റ തോഴര്‍

www.utharadesam.com 2017-08-03 06:18 PM,
നീലേശ്വരം: പൂച്ചയും നായയും വര്‍ഗശത്രുക്കളെന്നു ലോകം. എന്നാല്‍ തങ്ങള്‍ ശത്രുക്കളല്ലെന്നു തെളിയിക്കുകയാണ് ടിന്റുവും മിന്റുവും. കണിച്ചിറ മര്‍ക്കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രധാനാധ്യാപകന്‍ കെ.വി.ഹരീഷിന്റെ വീടായ വിനായകിലാണ് ഈ കൗതുകക്കാഴ്ചയുള്ളത്. അലഞ്ഞു തിരിഞ്ഞെത്തിയ പൂച്ചക്കുട്ടിക്ക് നാലു മാസം മുന്‍പാണു വീട്ടുകാര്‍ അഭയം നല്‍കിയത്. ഹരീഷിന്റെ മാതാവ് കെ.മാധവി അമ്മ പൂച്ചകളെ വളര്‍ത്തുമായിരുന്നു. അമ്മ മരിച്ചു രണ്ടു മാസത്തിനകം എത്തിയ പുതിയ പൂച്ചക്കുട്ടിയെയും ഇവര്‍ കൂടെ കൂട്ടി. മിന്റു എന്നു പേരുമിട്ടു. രണ്ടു മാസം മുമ്പ് അല്‍സേഷ്യന്‍ ഇനത്തില്‍പ്പെട്ട നായ്ക്കുട്ടി ടിന്റുവിനെ വീട്ടുകാര്‍ വാങ്ങിക്കൊണ്ടു വന്നു. ആദ്യമാദ്യം തമ്മില്‍ കാണുമ്പോള്‍ മുരളുമായിരുന്നുവെങ്കിലും ക്രമേണ ഇവര്‍ തമ്മില്‍ സൗഹൃദത്തിലായി. പിരിഞ്ഞിരിക്കാന്‍ വയ്യെന്നായതോടെ ഒരേ കൂട്ടില്‍ തന്നെയായി താമസം. ഭക്ഷണവും ഒരു പാത്രത്തില്‍ നിന്നു തന്നെ. ഒരുമിച്ചു തന്നെയാണ് ഉറക്കവും. ടിന്റുവിനു കൂടൊരുക്കിയ സമയത്ത് സുരക്ഷയെക്കരുതി വീട്ടുകാര്‍ ചുറ്റും കമ്പിവലയിട്ടിരുന്നു. ടിന്റുവിനെ കൂട്ടിലാക്കിയാല്‍ പിന്നെ മിന്റു കമ്പിവലയ്ക്കു ചുറ്റും കരഞ്ഞു നടക്കും. ഇതു ശ്രദ്ധയില്‍ പെട്ട ഹരീഷിന്റെ ഭാര്യ എന്‍.ശര്‍മിള കമ്പിവലയില്‍ കീറുണ്ടാക്കി മിന്റുവിനും കൂട്ടിലേക്കു വഴിയൊരുക്കി. ഹരീഷിന്റെ മക്കള്‍ നീലേശ്വരം സെന്റ് പീറ്റേഴ്‌സ് സ്‌കൂളിലെ രണ്ടാം ക്ലാസുകാരന്‍ വിനായകിനും എല്‍.കെ.ജി വിദ്യാര്‍ഥിനി വൈഷ്ണവിക്കും കൂട്ടിനു മുന്നിലെത്തി ഇരുവരുടെയും കളികള്‍ നോക്കിയിരിക്കുകയാണ് ഇപ്പോഴത്തെ വിനോദം. വീട്ടില്‍ മറ്റൊരു പൂച്ച കൂടിയുണ്ടെങ്കിലും ഇതിനു ടിന്റുവുമായി സൗഹൃദമില്ല. അതിനാല്‍ ചക്കിപ്പൂച്ചയെ കാണുമ്പോള്‍ മിന്റുവും മുഖം തിരിക്കുകയാണ് പതിവെന്നു വീട്ടുകാര്‍ പറയുന്നു.Recent News
  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിയ അപകട കേന്ദ്രമാകുന്നു

  ചെക്ക് പോസ്റ്റുകള്‍ നാല്; പരിശോധന കാര്യക്ഷമമല്ല