updated on:2017-08-11 06:03 PM
അപകടങ്ങള്‍ പതിവായ ദേശീയപാതയിലെ കുഴികള്‍ അടക്കാന്‍ ഒറ്റയാള്‍ പട്ടാളമായി മത്സ്യത്തൊഴിലാളി

www.utharadesam.com 2017-08-11 06:03 PM,
കുമ്പള: ദേശീയ പാതയിലെ കുഴികളില്‍ തട്ടി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായതോടെ കുഴികള്‍ അടക്കാന്‍ കോണ്‍ക്രീറ്റുമായി മത്സ്യത്തൊഴിലാളിയുടെ ശ്രമം. ആരിക്കാടിയിലെ മത്സ്യത്തൊഴിലാളി ആരിഫാണ് കോണ്‍ക്രീറ്റ് മിശ്രിതമുണ്ടാക്കി ദേശീയ പാതയിലെ കുഴികള്‍ അടച്ച് തുടങ്ങിയത്. കുമ്പളക്ക് സമീപം ദേശീയ പാതയില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇവിടെ ദിനേന നിരവധി വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്. കഴിഞ്ഞ ദിവസം കുമ്പള പാലത്തിന് സമീപത്തെ കുഴി വെട്ടിക്കുന്നതിനിടെ ബൈക്ക് അപകടത്തില്‍പെട്ട് കാസര്‍കോട് തുരുത്തി സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇത്തരം അപകടങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് കുഴികള്‍ അടക്കാനുള്ള ഒറ്റയാള്‍ പട്ടാളമായി ആരിഫ് രംഗത്തെത്തിയത്. വീട്ടില്‍ നിന്ന് കോണ്‍ക്രീറ്റ് മിശ്രിതമുണ്ടാക്കി സ്‌കൂട്ടറിലെത്തിച്ചാണ് ദേശീയപാതയിലെ കുഴികള്‍ അടച്ചത്.



Recent News
  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിയ അപകട കേന്ദ്രമാകുന്നു

  ചെക്ക് പോസ്റ്റുകള്‍ നാല്; പരിശോധന കാര്യക്ഷമമല്ല