updated on:2017-08-19 06:41 PM
മൂന്ന് തവണ അപേക്ഷിച്ചിട്ടും ആധാര്‍ കിട്ടാത്ത വിദ്യാര്‍ത്ഥിക്ക് പ്രധാന മന്ത്രിയുടെ തുണയില്‍ കാര്‍ഡ്

www.utharadesam.com 2017-08-19 06:41 PM,
കാഞ്ഞങ്ങാട്: മൂന്ന് തവണ ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്ന വിദ്യാര്‍ത്ഥിക്ക് പ്രധാനമന്തിയുടെ ഓഫീസ് ഇടപെട്ടപ്പോള്‍ കാര്‍ഡ് കിട്ടിയത് ശരവേഗത്തില്‍. കോടോംബേളൂര്‍ തട്ടുമ്മല്‍ പോര്‍ക്കളത്തെ സുര്‍ജിത്ത് ചന്ദ്രനാണ് മൂന്നു വര്‍ഷമായി മൂന്ന് തവണ ആധാര്‍ കാര്‍ഡിന് അപേക്ഷിച്ച് നിരാശനായത്. ബിരുദ വിദ്യാര്‍ത്ഥിയായ സുര്‍ജിത്തിന് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡിന്റെ അഭാവം തടസ്സമായി. വിവരമറിഞ്ഞ സ്ഥലത്തെ പ്രാദേശിക ബി.ജെ.പി നേതാക്കളുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സുര്‍ജിത്ത് പ്രധാനമന്ത്രിക്ക് വിശദമായ കത്തെഴുതിയത്. കത്ത് ലഭിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് യു.ഐ.എ ഓഫീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെയാണ് സുര്‍ജിത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ ആധാര്‍ കാര്‍ഡ് ലഭിക്കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് മൂന്ന് തവണയും ആധാറിന് അപേക്ഷിച്ചത്. ആധാര്‍ കാര്‍ഡിനൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശപ്രകാരമാണ് ആധാര്‍ നല്‍കുന്നതെന്ന് സൂചിപ്പിച്ച് യു.ഐ.എ സെക്ഷന്‍ ഓഫീസര്‍ എസ്.ആര്‍ ബിസ്ഷ്ടിന്റെ കത്തും സുര്‍ജിത്തിന് ലഭിച്ചിട്ടുണ്ട്.


Comments
Vivekan ,Thiruvananthapuram
Wednesday August 23 2017 12:32 PM
ഇന്ത്യയിലെ പഴയ കാല കേന്ദ്ര സര്‍ക്കാറുകളുടെയും സംസ്ഥാന സര്‍ക്കാറുകളുടെയും ശൈലിക്ക് വിപരീതമായി മോഡി സര്‍ക്കാര്‍ ജനകീയ പ്രശ്നനങ്ങളില്‍ സത്വരമായി ഇടപെടുന്നു....... സുഷ്മ സ്വരാജും പ്രധാന മന്ത്രിയും ഇക്കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാണ്....... അല്ല മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല..... അഴിമതിയും വ്യക്തി താല്‍പ്പര്യത്തിനും സ്ഥാനമാനങ്ങള്‍ നേടാനും വീതം വെക്കാനും അതിന്റെ പേരിലുള്ള അടിപിടിക്കും ഇടയില്‍ ജനങ്ങളെ മറക്കുന്ന ഒരു പക്ഷവും റോമാ കത്തിയെരിയുമ്പോഴും മനുഷ്യന് മനസ്സിലാകാത്ത സൈന്താതിക ചര്‍ച്ചയും അഴിമതിക്ക് എതിരെയുള്ള സാങ്കല്‍പ്പിക പോരാട്ടവും ധര്‍ണ്ണാ സമരവും കഴിഞ്ഞിട്ട് ജനകീയ പ്രശ്നനങ്ങളില്‍ ഇടപെടാന്‍ എവിടെ നേരം ? ,


Recent News
  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിയ അപകട കേന്ദ്രമാകുന്നു

  ചെക്ക് പോസ്റ്റുകള്‍ നാല്; പരിശോധന കാര്യക്ഷമമല്ല