updated on:2017-08-22 06:50 PM
സീബ്രവരകളില്ല; കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് റോഡില്‍ അപകട സാധ്യത

www.utharadesam.com 2017-08-22 06:50 PM,
കാഞ്ഞങ്ങാട്: നഗരത്തില്‍ ഗതാഗത പരിഷ്‌ക്കാരം വന്നപ്പോള്‍ യാത്രക്കാര്‍ക്ക് റോഡ് കുറുകെ കടക്കാനുള്ള വഴി ഒരു സ്ഥലത്തായി ചുരുക്കിയത്തിന് പിന്നാലെ ഇവിടെ സീബ്രവരകള്‍ ഇല്ലാത്തത് അപകട സാധ്യതയുണ്ടാക്കുന്നു. ഈ മാസം ഒന്നു മുതലാണ് നഗരത്തില്‍ ഗതാഗത പരിഷ്‌ക്കാരം കൊണ്ടുവന്നത്. ഇതേത്തുടര്‍ന്ന് റോഡ് കുറുകെ കടക്കാനുള്ള സൗകര്യം കുറച്ച് ഒരു സ്ഥലത്താക്കി മാത്രമായി ചുരുക്കി. പൊലീസ് എയ്ഡ് പോസ്റ്റിന് മുന്നില്‍ വടക്കുഭാഗത്താണ് റോഡ് കടക്കാനുള്ള വഴി ഒരുക്കിയത്.
കിഴക്ക് ഭാഗത്തുനിന്ന് പടിഞ്ഞാറ് വശത്തേക്ക് പോകുന്നവരുടെ തിരക്ക് വര്‍ധിച്ചതോടെ അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ തട്ടാതെ യാത്രക്കാരെ എതിര്‍വശത്തേത് എത്തിക്കാന്‍ ഡ്യൂട്ടിയിലുള്ള പൊലീസും ഹോം ഗാര്‍ഡും ഏറെ ബുദ്ധിമുട്ടുകയാണ്. ഈ മേഖലയില്‍ ഉപയോഗിക്കേണ്ട നിയമ പ്രകാരമുള്ള വേഗത പാലിക്കാതെ അമിത വേഗതയിലാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. കൈ കാണിച്ചാല്‍ പോലും വേഗത കുറക്കാതെ കുതിക്കുന്ന വാഹനങ്ങളില്‍ തട്ടാതെ ജീവന്‍ പണയം വെച്ചാണ് യാത്രക്കാര്‍ റോഡ് മുറിച്ച് കടക്കുന്നത്. അപകടം ഒഴിവാക്കാന്‍ റോഡില്‍ താല്‍ക്കാലികമായെങ്കിലും സീബ്രവരകള്‍ സ്ഥാപിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.



Recent News
  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിയ അപകട കേന്ദ്രമാകുന്നു

  ചെക്ക് പോസ്റ്റുകള്‍ നാല്; പരിശോധന കാര്യക്ഷമമല്ല