updated on:2017-09-06 03:23 PM
പാണലം ദേശീയപാതക്കരികില്‍ കണ്ടെയ്‌നറുകളുടെ പാര്‍ക്കിംഗ് പതിവായി; യാത്രക്കാര്‍ക്ക് ദുരിതം

www.utharadesam.com 2017-09-06 03:23 PM,
നായന്മാര്‍മൂല: വാഹനവില്‍പ്പന ഷോറൂമുകളിലേക്ക് വാഹനങ്ങളുമായി വരുന്ന കണ്ടെയ്‌നറുകള്‍ പാണലത്ത് ദേശീയ പാതയുടെ ഇരുവശങ്ങളിലുമായി ഏറെ നേരം നിര്‍ത്തിയിടുന്നത്. പലപ്പോഴും ഗതാഗതതടസ്സത്തിനും അപകടങ്ങള്‍ക്കും കാരണമാകുന്നതായി ആക്ഷേപമുയര്‍ന്നു. വാഹനങ്ങളുമായി വരുന്ന ഈ വലിയ കണ്ടെയ്‌നറുകള്‍ പെട്ടന്ന് വാഹനങ്ങള്‍ ഇറക്കി പോകുന്നതിന് പകരം പലപ്പോഴും ദിവസങ്ങളോളം തന്നെ നിര്‍ത്തിയിടുന്നതാണ് ഗതാഗത തടസ്സത്തിനും അപകടസാധ്യതക്കും കാരണമാകുന്നത്. പലപ്പോഴും മൂന്നോ നാലോ കണ്ടെയ്‌നറുകള്‍ ഒന്നിച്ചാണ് പാണലത്ത് എത്തുന്നത്. കഴിഞ്ഞ ദിവസം മാത്രം ഏഴ് വണ്ടികള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു. വലിയ ഉയരവും നീളവുമുള്ള ഇത്തരം കണ്ടെയ്‌നറുകള്‍ നിര്‍ത്തിയിടുന്നതോടെ പാതക്കിരുവശവും വലിയ മതിലുകള്‍ പണിതതുപോലെയാണ് അനുഭവപ്പെടുന്നത്. ഇത് മൂലം എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്ത അവസ്ഥയുമുണ്ടാകുന്നു. തിരക്ക് പിടിച്ച ദേശീയ പാതയിലെ ഇടുങ്ങിയ ഈ ഭാഗത്ത് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നട യാത്രക്കാര്‍ നടന്നുപോകുന്നതും ഇതുവഴി ചീറിപ്പായുന്ന വാഹനങ്ങള്‍ക്ക് ഈ 'കണ്ടെയ്‌നര്‍ മതിലുകള്‍' മൂലം കാണാന്‍ കഴിയാതെ പോകുന്നു. ഇത് വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. അത്യാവശ്യ സമയങ്ങളില്‍ വാഹനങ്ങള്‍ക്ക് റോഡിന്റെ വശങ്ങളിലേക്ക് ഇറങ്ങാന്‍ പറ്റാത്തത് മൂലം ചെറിയ തോതിലുള്ള അപകടങ്ങള്‍ ഇവിടെ പതിവാണ്. കണ്ടെയ്‌നറുകള്‍ ശ്രദ്ധിക്കാതെ ദേശീയ പാത മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നത് മൂലം റോഡില്‍ വാഹനങ്ങള്‍ കുടുങ്ങി ഏറെ നേരം ദേശീയപാത സ്തംഭിക്കുന്നു.Recent News
  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിയ അപകട കേന്ദ്രമാകുന്നു

  ചെക്ക് പോസ്റ്റുകള്‍ നാല്; പരിശോധന കാര്യക്ഷമമല്ല