updated on:2017-09-08 07:02 PM
ബോവിക്കാനത്ത് തെരുവ്‌നായ ശല്യം; വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തുന്നു, വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നു

www.utharadesam.com 2017-09-08 07:02 PM,
ബോവിക്കാനം: ബോവിക്കാനത്തും പരിസരപ്രദേശങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമായി. വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തുന്നതും വളര്‍ത്ത് മൃഗങ്ങളെ കൊന്നൊടുക്കുന്നതും പതിവായതോടെ പ്രദേശവാസികള്‍ ഭീതിയിലായിരിക്കുകയാണ്. ബാവിക്കര കുന്നില്‍ നുസ്രത്ത് നഗറിലെ ഗഫൂറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോ ഇന്നലെ രാത്രി തെരുവ് നായക്കൂട്ടം നശിപ്പിച്ചു. ഓട്ടോയുടെ സീറ്റ് കടിച്ചുകീറിയ നിലയിലാണ്. മറ്റു ഭാഗങ്ങള്‍ക്കും കേടുപാട് വരുത്തിയിട്ടുണ്ട്.
ഒരാഴ്ച മുമ്പ് മുളിയങ്കരയിലെ സത്താറിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോ ക്കും തെരുവ്‌നായക്കൂട്ടം കേടുപാട് വരുത്തിയിരുന്നു. അടുത്ത കാലങ്ങളിലായി ഈ ഭാഗത്ത് നിരവധി ആടുകളെയും കോഴികളെയുമാണ് തെരുവ് നായക്കൂട്ടം കൊന്നൊടുക്കിയത്. ജല അതോറിറ്റി അധികൃതര്‍ റോഡരികില്‍ കൊണ്ടിട്ട പൈപ്പുകള്‍ ഉപയോഗ ശൂന്യമായി കിടക്കുന്നതിനാല്‍ ഇവിടെയാണ് തെരുവ് നായകള്‍ താവളമാക്കിയിരിക്കുന്നത്. നായക്കൂട്ടത്തിന്റെ ശല്യം വര്‍ധിച്ചതോടെ നാട്ടുകാര്‍ ഏറെ ഭീതിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കീഴൂരില്‍ ഏഴ് പേര്‍ക്ക് നായയുടെ കടിയേറ്റിരുന്നു.Recent News
  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിയ അപകട കേന്ദ്രമാകുന്നു

  ചെക്ക് പോസ്റ്റുകള്‍ നാല്; പരിശോധന കാര്യക്ഷമമല്ല