updated on:2017-09-12 05:06 PM
കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നു; കര്‍ഷകര്‍ ആശങ്കയില്‍

www.utharadesam.com 2017-09-12 05:06 PM,
ബദിയടുക്ക: കാട്ടു മൃഗങ്ങള്‍ കാട് വിട്ടു നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായതോടെ എന്ത് ചെയ്യാണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. മുന്‍ കാലങ്ങളില്‍ കാട്ടാനകൂട്ടം നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കാട്ടാന മാത്രമല്ല കര്‍ഷകന്റെ ശത്രു. കുരങ്ങുകളും കാട്ടുപോത്തും മയില്‍, മുയല്‍, കീരി തുടങ്ങിയവ കര്‍ഷകന്റെ സ്വപ്‌നങ്ങള്‍ പിഴുതെറിഞ്ഞ് വ്യാപകമായി കൃഷി നശിപ്പിക്കുവാന്‍ തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ കണ്ണീരുമായി കൈയുമായി കഴിയുകയാണ് കര്‍ഷക കുടുംബങ്ങള്‍. ബദിയഡുക്ക, ദേലംപാടി, കുമ്പഡാജെ, കാറഡുക്ക, എണ്‍മകജെ, മുളിയാര്‍ പഞ്ചായത്തുകളിലെ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയാണ്. തെങ്ങ്, വാഴ, പച്ചക്കറികള്‍, നെല്‍ കൃഷികള്‍ എന്നിവയെല്ലം കാട്ടു മൃഗങ്ങളാല്‍ നശിപ്പിക്കപ്പെടുന്നു. കൂട്ടമായെത്തുന്ന കുരങ്ങന്‍മാര്‍ തെങ്ങുകളില്‍ കയറി ഇളനീരുകള്‍ പറിച്ചിടുകയും അടയ്ക്ക കുലകളും വാഴക്കുലകളും കൊക്കോകളും നശിപ്പിക്കുമ്പോള്‍ മറ്റൊരു വശത്ത് കാട്ടു പന്നികളും കാട്ടു പോത്തുകളും നെല്‍ കൃഷി, പച്ചക്കറി, കപ്പ കൃഷികള്‍ പാടെ നശിപ്പിക്കുന്നു. മയിലുകളുടെ ഭീഷണി നേരിടുന്നത് പപ്പായ കര്‍ഷകരും പച്ചക്കറി കര്‍ഷകരുമാണ്. വിത്ത് വിതച്ച് തൈ ആവുന്നതിനിടയില്‍ പാടെ കൊത്തി നശിപ്പിക്കുകയാണ് പതിവ്. ഇതോടൊപ്പം അതിര്‍ത്തി പ്രദേശങ്ങളിലെ റബ്ബര്‍ മരങ്ങളും കര്‍ഷകര്‍ കൃഷി സംരക്ഷിക്കുന്നതിന് വേണ്ടി കെട്ടുന്ന വേലികളും വലകളും തകര്‍ത്ത് കാട്ടു മൃഗങ്ങള്‍ കൃഷിയിടത്തില്‍ കയറി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്. വന്യ മൃഗങ്ങളുടെ ശല്യം കാരണം പലരും ചെറുകിട കര്‍ഷകരൊക്കെ കൃഷിയില്‍ നിന്നും പിന്തിരിയുകയാണ്. ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്ത് കൃഷി ആരംഭിച്ചവര്‍ക്കെല്ലം ഇപ്പോള്‍ തിരിച്ചടിയായി നഷ്ട കച്ചവടമായി മാറുമ്പോള്‍ കാര്‍ഷിക വിളകള്‍ക്ക് സംരക്ഷണമില്ലാതെ അധികൃതരുടെ കനിവ് തേടുകയാണ് കര്‍ഷകര്‍.Recent News
  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിയ അപകട കേന്ദ്രമാകുന്നു

  ചെക്ക് പോസ്റ്റുകള്‍ നാല്; പരിശോധന കാര്യക്ഷമമല്ല