updated on:2017-09-20 04:20 PM
കാഞ്ഞങ്ങാട് നഗരത്തിലെ സി.സി.ടി.വി ക്യാമറകള്‍ നോക്കുകുത്തികളാവുന്നു

www.utharadesam.com 2017-09-20 04:20 PM,
കാഞ്ഞങ്ങാട്: നഗരത്തി ല്‍ ഗതാഗതക്കുരുക്കും മോഷ്ടാക്കളുടെ ശല്യവും രൂക്ഷമായപ്പോള്‍ പൊലീസ് നഗരത്തില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ നിശ്ചലമായി.
മന്ത്രി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എയായിരുന്ന വേളയിലാണ് വികസന ഫണ്ടില്‍ നിന്നും ഇതിനായി പണം അനുവദിച്ചത്. 12 ലക്ഷം രൂപ ചെലവിലാണ് സി.സി.ടി.വി സംവിധാനം ഉണ്ടാക്കിയത്. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് ഉത്സവാന്തരീക്ഷത്തില്‍ സി.സി.ടി.വി സംവിധാനം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ തന്നെ ഓരോ ക്യാമറകളും നിശ്ചലമായിക്കൊണ്ടിരുന്നു. ഇപ്പോള്‍ നഗരം പൂര്‍ണ്ണമായും പൊലീസ് ക്യാമറ പരിധിക്ക് പുറത്താണ്. ഇതോടെ ലക്ഷങ്ങളുടെ സര്‍ക്കാര്‍ മുതലാണ് തെരുവില്‍ കിടന്നു നശിക്കുന്നത്.
നഗരത്തിലെ ക്യാമറകളുടെ നിയന്ത്രണം ഹൊസ്ദുര്‍ഗിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലാണ്.ഇവിടെ തന്നെയാണ് ചിത്രങ്ങളും ലഭിക്കുന്നത്. ക്യാമറകള്‍ നിശ്ചലമായതോടെ കണ്‍ട്രോള്‍ റൂമിലെ ഡിസ്‌പ്ലേ സംവിധാനങ്ങളും പാഴായി.
ജില്ലയില്‍ പൊലീസ് സ്ഥാപിച്ച 52 ക്യാമറകളുടെ സ്ഥിതിയും ഇത് പോലെ തന്നെ. അറ്റകുറ്റപണിക്കായി കെല്‍ട്രോണ്‍ വലിയ തുക ആവശ്യപ്പെടുന്നതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പൊലീസ് പല കേസുകള്‍ക്കും ഇപ്പോള്‍ ആശ്രയിക്കുന്നത് സ്വകാര്യ സ്ഥാപനങ്ങളിലെ സി.സി.ടി.വി.കളെയാണ്.Recent News
  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിയ അപകട കേന്ദ്രമാകുന്നു

  ചെക്ക് പോസ്റ്റുകള്‍ നാല്; പരിശോധന കാര്യക്ഷമമല്ല