updated on:2017-09-23 07:05 PM
മൂന്ന് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറി പുനര്‍ജനിച്ചു; സഹപാഠികള്‍ക്ക് ഓര്‍മ്മകളുടെ പെരുന്നാള്‍

www.utharadesam.com 2017-09-23 07:05 PM,
തളങ്കര: മൂന്ന് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ് മുറികള്‍ പുനഃസൃഷ്ടിച്ച് തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ 1984-85-86 ബാച്ച് വിദ്യാര്‍ത്ഥികള്‍ ഓര്‍മ്മകളുടെ മധുരം നുണഞ്ഞു. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിപ്പിച്ച മൂന്ന് അധ്യാപകര്‍ ചോക്കും ചൂരലുമായി 'ക്ലാസെ'ടുക്കാനെത്തിയപ്പോള്‍ പഴയ സഹപാഠികള്‍ക്കത് ഓര്‍മ്മയുടെ പെരുന്നാളായി.
പുസ്തകവും ബാഗുമൊക്കെയായി തളങ്കര നുസ്രത്ത് നഗറില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കൂട്ടമായി സ്‌കൂളിലേക്ക് നടന്നുവരികയായിരുന്നു. വഴികളില്‍ കണ്ട കടകളില്‍ കയറി ചക്കര മിഠായിയും അരിമുറുക്കും കോല്‍ ഐസും വാങ്ങിക്കഴിച്ച് ബാല്യകാല സ്മരണകള്‍ അയവിറക്കാനും അവര്‍ മറന്നില്ല.
30 വര്‍ഷം മുമ്പ് മുസ്ലിം ഹൈസ്‌കൂളില്‍ പ്യൂണായിരുന്ന ഇബ്രാഹിം വാര്‍ധക്യത്തിന്റെ അവശത മറന്ന് ബെല്ലടിക്കാനെത്തിയത് കണ്ട് സഹപാഠികള്‍ അത്ഭുതം കൂറി. എല്ലാം പഴയത് പോലെ പുനഃസൃഷ്ടിച്ചായിരുന്നു പഴയ സഹപാഠികളുടെ ക്ലാസ് അരങ്ങേറ്റം. പഴയകാല അധ്യാപകരായ ടി.എ. കുഞ്ഞഹമ്മദ് മാസ്റ്റര്‍, എം.എ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, പി. മാഹിന്‍ മാസ്റ്റര്‍ എന്നിവര്‍ പഴയ ഗൗരവത്തോടെ തന്നെ ക്ലാസെടുത്തപ്പോള്‍ ഓര്‍മ്മകള്‍ക്ക് മധുരസംഗീതം.
പ്രാര്‍ത്ഥനയും ഹാജര്‍ വിളിയും അസംബ്ലിയും എല്ലാം ഉണ്ടായിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി ടി.എ ഷാഫി, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, പി.ടി.എ പ്രസിഡണ്ട് ടി.കെ മൂസ, പ്രധാനാധ്യാപിക സി. വിനോദ ടീച്ചര്‍, കൃഷ്ണകുമാര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. പഴയകാല അധ്യാപകര്‍ക്ക് ഉപഹാരം നല്‍കി. 'സ്‌കൂള്‍ ലീഡര്‍' ഹാരിസ് ബായിക്കര സ്വാഗതം പറഞ്ഞു. സിദ്ദിഖ് പടിഞ്ഞാര്‍, മുസ്തഫ സുറുമി, ടി.ഇ അന്‍വര്‍, കെ.എം അന്‍വര്‍, ഹനീഫ് പള്ളിക്കുന്ന്, സിദ്ദിഖ് കെ.കെ പുറം, സത്യപാലന്‍, ഓമന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉസ്മാന്‍ പള്ളിക്കാല്‍, സാദിഖ് പാഷ, ബാഷ ബാങ്കോട്, സിദ്ദിഖ് പടിഞ്ഞാര്‍, എം.എസ് മുഹമ്മദ് കുഞ്ഞി എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ചോദ്യോത്തര മത്സരത്തില്‍ ആസിഫ് ഒന്നാം സ്ഥാനം നേടി.Recent News
  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിയ അപകട കേന്ദ്രമാകുന്നു

  ചെക്ക് പോസ്റ്റുകള്‍ നാല്; പരിശോധന കാര്യക്ഷമമല്ല