updated on:2017-10-10 07:09 PM
അര്‍ബുദത്തെ പ്രതിരോധിച്ച ചന്ദ്രന് ഇത് പുനര്‍ജന്മം

www.utharadesam.com 2017-10-10 07:09 PM,
കാസര്‍കോട്: ചന്ദ്രന് ഇത് പുനര്‍ജന്മം. ഡോക്ടര്‍മാര്‍ ഇനി ജീവിതത്തിലേക്കില്ലെന്ന് വിധിയെഴുതിയപ്പോള്‍ ചന്ദ്രന്‍ കരഞ്ഞില്ല. തളര്‍ന്നില്ല. പ്രാര്‍ത്ഥനയോടെ ജീവിതത്തെ നേരിടുകയായിരുന്നു. ഹോട്ടലുകളില്‍ പാചകക്കാരനായിരുന്ന ബന്തടുക്ക പടുപ്പ് സ്വദേശിയും ഇപ്പോള്‍ ചെമ്മനാട് കപ്പണടുക്കം മാടിക്കാല്‍ ഹൗസിലെ പി. ചന്ദ്രന് (60) നാല് വര്‍ഷം മുമ്പാണ് കഴുത്തിന് ചെറിയ വേദന വന്നത്. ഡോക്ടറെ കാണിച്ച് മരുന്നെടുത്തെങ്കിലും വേദന കുറഞ്ഞില്ല. പിന്നീട് വെള്ളം കുടിക്കാന്‍ പ്രയാസമനുഭവപ്പെട്ടതോടെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തി പരിശോധിച്ചു. എന്നാല്‍ വെള്ളം ഇറക്കാതെ വേദന കുടുതലായി. ഇതോടെ ബന്ധുക്കള്‍ പറഞ്ഞത് പ്രകാരം മംഗളുരുവിലെ ആസ്പത്രിയില്‍ നടത്തിയ പരിശോധനയിലാണ് ശ്വാസനാളത്തിന് അര്‍ബുദം ബാധിച്ചതായി കണ്ടത്. വിദഗ്ധമായ ചികിത്സ വേണമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും സാമ്പത്തിക ഭാരം തടസ്സമായി. തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലെത്തി കുറേ മാസങ്ങള്‍ ചികിത്സ നടത്തി. ശാരീരികമായി തളര്‍ന്നെങ്കിലും അര്‍ബുദത്തെ നേരിടാന്‍ തന്നെ ഉറച്ചു. ഒടുവില്‍ സുഖപ്പെടുമെന്ന ഘട്ടം വന്നതോടെ ജീവിതത്തിന്റെ പ്രത്യാശയുടെ വെളിച്ചം ലഭിച്ചു. അസുഖം ബാധിച്ച ഭാര്യ ജാനകിയേയും പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജിതിനേയും പോറ്റണം. മകനെ പഠിപ്പിച്ച് നല്ലൊരു ജോലി വാങ്ങി കൊടുക്കണം. ഇത്ര മാത്രമാണ് ചന്ദ്രന് ലക്ഷ്യമുള്ളത്. മറ്റ് ജോലികള്‍ ശരീരത്തിന് വഴങ്ങില്ലെന്നറിഞ്ഞതോടെ നടന്നുള്ള ലോട്ടറി വില്‍പ്പനയിലേക്ക് കടന്നു. രാവിലെ വീട്ടില്‍ നിന്നിറങ്ങും. വൈകീട്ട് തിരിച്ചെത്തും. വലിയ വരുമാനമില്ലെങ്കിലും കഴിഞ്ഞു പോകുന്നു. 2000ത്തില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ചന്ദ്രന് ചെറിയ വീട് നിര്‍മ്മിച്ച് നല്‍കിയതിനാല്‍ വെയിലും മഴയും കൊള്ളാതെ കഴിഞ്ഞുകൂടുന്നു.
ചന്ദ്രന്റെ നമ്പര്‍ 9946522959.
Shafi Theruvath
writer


Recent News
  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിയ അപകട കേന്ദ്രമാകുന്നു

  ചെക്ക് പോസ്റ്റുകള്‍ നാല്; പരിശോധന കാര്യക്ഷമമല്ല