updated on:2017-10-21 04:57 PM
മത്സ്യസമ്പത്തിന്റെ കുറവ്; വറുതി മാറാതെ മൊഗ്രാലിലെ ചവിട്ടുവല മത്സ്യത്തൊഴിലാളികള്‍

www.utharadesam.com 2017-10-21 04:57 PM,
മൊഗ്രാല്‍: മത്സ്യലഭ്യതയുടെ കുറവ് കാരണം മൊഗ്രാലിലെ പരമ്പരാഗത ചവിട്ടുവല മത്സ്യത്തൊഴിലാളികള്‍ക്ക് വറുതി തന്നെ. കടല്‍ക്ഷോഭവും കാലവര്‍ഷവുമൊക്കെ പതിയെ പിന്‍വലിഞ്ഞിട്ടും കടലില്‍ മത്സ്യസമ്പത്തിന്റെ കുറവ് തൊഴിലാളികളെ ദുരിതത്തിലാക്കുന്നു. മത്സ്യചാകര തന്നെ ലഭ്യമാവേണ്ട സമയവും സാഹചര്യവുമൊക്കെ ഒത്തുവന്നിട്ട് പോലും കാര്യമായ മത്സ്യം കിട്ടാത്തതാണ് നൂറുകണക്കിന് ചവിട്ടുവല മത്സ്യതൊഴിലാളികളെ വറുതിയിലാക്കുന്നത്.
തീരക്കടലില്‍ അര്‍ദ്ധവലയം സൃഷ്ടിച്ചാണ് മൊഗ്രാലിലെ ചവിട്ടുവല മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനം. തൊഴിലാളികള്‍ വലയുടെ ഒരറ്റം പിടിച്ചു കരയില്‍ നില്‍ക്കുമ്പോള്‍ തോണിയില്‍ 200 മുതല്‍ 300 മീറ്റര്‍ ദൂരത്തില്‍ കടലില്‍ വല വിതറിക്കൊണ്ട് വലയുടെ മറ്റേ അറ്റം നൂറുമീറ്റര്‍ ദൂരത്തില്‍ തൊഴിലാളികള്‍ നല്‍കും. പിന്നീട് ഇരു ഭാഗത്തു നിന്നുമായി കരയില്‍ നിന്നു വലവലിക്കുന്ന സമ്പ്രദായമാണ് ചവിട്ടുവല എന്ന പേരില്‍ അറിയപ്പെടുന്നത്.
മൊഗ്രാലിലെ ചവിട്ടുവല മത്സ്യബന്ധനത്തിന് 75 വര്‍ഷത്തെ പഴക്കമുണ്ട്. ഒരു കാലത്ത് മൊഗ്രാലിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായിരുന്നു ചവിട്ടുവല. 1960-70 കാലഘട്ടത്തില്‍ ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗമായിരുന്നു ഈ തൊഴില്‍ മേഖല. രാത്രിയും പകലെന്നുമില്ലാതെയുള്ള മത്സ്യബന്ധനമായിരുന്നു പഴയ കാലത്ത്. അത്രക്കും കടലില്‍ മത്സ്യസമ്പത്തുണ്ടായിരുന്നു. ഇപ്പോള്‍ ആഴക്കടലിലും കരയില്‍പോലും ബോട്ടുകള്‍ക്കും വിദേശ കമ്പനികള്‍ക്കുമൊക്കെ മത്സ്യബന്ധനത്തിന്ന് അനുമതി നല്‍കിയത് മത്സ്യസമ്പത്തിന്റെ ഇടിവിനു കാരണമായതായി തൊഴിലാളികള്‍ പറയുന്നു.
മൊഗ്രാലില്‍ നിന്നു അന്യമായിക്കൊണ്ടിരിക്കുന്ന ഈ തൊഴില്‍ മേഖലയില്‍ ഇപ്പോള്‍ ആളെ കിട്ടാത്ത അവസ്ഥയുണ്ട്. മൊഗ്രാലില്‍ ഇപ്പോള്‍ 3 സംഘങ്ങളിലായി 200 ഓളം പേര്‍ മാത്രമാണ് ചവിട്ടുവലയില്‍ ജോലി ചെയ്യുന്നത്.Recent News
  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിയ അപകട കേന്ദ്രമാകുന്നു

  ചെക്ക് പോസ്റ്റുകള്‍ നാല്; പരിശോധന കാര്യക്ഷമമല്ല

  സ്‌നേഹത്തിന്റെ രുചിക്കൂട്ടൊരുക്കി ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ ഒ.എസ്.എ.