updated on:2017-10-24 04:48 PM
ദുരന്തത്തിന് കാതോര്‍ത്ത് ഒരു പ്രദേശം

www.utharadesam.com 2017-10-24 04:48 PM,
കാവുഗോളിചൗക്കി: നീര്‍ച്ചാല്‍ ബദര്‍ നഗര്‍ കണ്ണൂര്‍ കുഞ്ഞിപ്പള്ളി കോമ്പൗണ്ടിലെ കെ.പി അബ്ദുല്ലയുടെ വീട്ടുപറമ്പിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈന്‍ അപകടം വിളിച്ചോതുന്നു. പ്രസ്തുത പറമ്പിലെ പോസ്റ്റ് ശക്തമായ കാറ്റില്‍ ഒരു വശത്തേക്ക് ചെരിഞ്ഞതിനാല്‍ ഇത് വഴിയുള്ള കമ്പികള്‍ താഴ്ന്ന് കിടക്കുകയാണ്. ചെറിയ കുട്ടികള്‍ കൈപൊക്കിയാല്‍ തട്ടിപോകാവുന്നത്രയും താഴെയാണ് കമ്പികള്‍. നിരവധി തവണ ഓഫീസില്‍ വിവരം അറിയിച്ചിട്ടും പലരും വന്നുനോക്കി പോയതല്ലാതെ നടപടി സ്വീകരിച്ചിട്ടില്ല. പ്രദേശത്തെ ചിലര്‍ 1912ലേക്ക് വിളിച്ചറിയിച്ചതനുസരിച്ച് വീണ്ടും ഓഫീസില്‍ നിന്ന് വന്ന് നോക്കിപ്പോവുകയും ചെയ്തു. ഓരോ തവണയും ഓരോ ആള്‍ മാറിവന്ന് നോക്കിപ്പോകുന്നതല്ലാതെ പരിഹാരം കണ്ടിട്ടില്ല. ഒരു ദുരന്തം സംഭവിക്കുന്നതിന് മുമ്പേ അടിയന്തിരമായും നടപടി സ്വീകരിക്കണമെന്ന് പ്രദേശത്തുകാര്‍ ആവശ്യപ്പെടുന്നു.



Recent News
  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിയ അപകട കേന്ദ്രമാകുന്നു

  ചെക്ക് പോസ്റ്റുകള്‍ നാല്; പരിശോധന കാര്യക്ഷമമല്ല