updated on:2017-12-05 06:22 PM
കൈവരിയില്ല; മളി പാലത്തില്‍ അപകടം പതിയിരിക്കുന്നു

www.utharadesam.com 2017-12-05 06:22 PM,
കുമ്പള: കഞ്ചിക്കട്ട മളി പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു. ഇതോടെ പാലം അപകടാവസ്ഥയിലായിരിക്കുകയാണ്. ഏറെ ഭീതിയോടെയാണ് ഇതുവഴി വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്നത്. ഏറെ പഴക്കമുള്ള പാലത്തിന്റെ കൈവരികള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. പാലത്തിന്റെ അടിഭാഗത്ത് പലയിടത്തും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലത്തില്‍ കുലുക്കം അനുഭവപ്പെടുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ പാലത്തില്‍ കൈവരിയില്ലാത്തത് കാരണം വിദ്യാര്‍ത്ഥികളടക്കമുള്ള വഴി യാത്രക്കാര്‍ക്ക് ഇതുവഴി പോകാനുമാകുന്നില്ല. അധികൃതര്‍ക്ക് നിരന്തരം പരാതി നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ദുരന്തം സംഭവിക്കുന്നതിന് മുമ്പ് പാലം പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Recent News
  നീന്തലില്‍ 'ലൈഫ് ഗാര്‍ഡു'മായി ചേരൂരിലെ ഹാഷിമും കബീറും

  കബഡി മത്സരത്തിനിടെ വീണ് പരിക്കേറ്റ 19കാരന്‍ ചികിത്സാ സഹായം തേടുന്നു

  വേനല്‍ ചൂടിന് ആശ്വാസം പകരാന്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പാഷന്‍ ഫ്രൂട്ട് ജ്യൂസ്

  ഭാര്‍ഗവി നിലയം പോലെ ആദൂരില്‍ പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം

  വള്ളിയില്‍ കെട്ടിനിര്‍ത്തിയ ടെലഫോണ്‍ പോസ്റ്റ് ഭീഷണിയുയര്‍ത്തുന്നു

  ആര്‍ക്കും പ്രയോജനമില്ലാതെ പെര്‍ളയിലെ ഇ-ടോയ്‌ലറ്റ്

  സി.പി.എം നേതാക്കള്‍ പറഞ്ഞതും മറച്ചുവെച്ചതും...

  കുമ്പളയില്‍ കിളച്ചിട്ട റോഡ് നന്നാക്കിയില്ല; വ്യാപാരികള്‍ക്ക് ദുരിതം

  ബദിയടുക്ക ബസ്സ്റ്റാന്റ് തെരുവോര കച്ചവടക്കാരും മദ്യ വില്‍പ്പന സംഘവും കയ്യടക്കി; യാത്രക്കാര്‍ക്ക് ദുരിതം

  പൊളിച്ചുമാറ്റിയ ചെര്‍ക്കള സര്‍ക്കിള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വിശ്രമകേന്ദ്രം; അപകടത്തിനിടയാക്കുമെന്ന് ആശങ്ക

  മുനവ്വറിന്റെ ചികിത്സയ്ക്കുവേണം സുമനസുകളുടെ കൈതാങ്ങ്

  പണി പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷന്‍ ലഭിച്ചില്ല; കുമ്പഡാജെ ഹോമിയോ ആസ്പത്രി കെട്ടിടം നോക്കുകുത്തി

  വെളിയിട വിസര്‍ജ്ജന വിമുക്തമെന്നത് പ്രഖ്യാപനം മാത്രം; ബോളുക്കട്ട മൈതാനത്തില്‍ പരസ്യ വിസര്‍ജ്ജനം

  മൊയ്തീന്‍ ദുരിത കിടക്കയിലായിട്ട് 25 വര്‍ഷം; വീടിന്റെ പണി പൂര്‍ത്തീകരിക്കണമെന്ന് ആഗ്രഹം

  തകരാറിലായി ഒരാഴ്ചയായിട്ടും ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് നന്നാക്കിയില്ല