updated on:2018-07-05 07:20 PM
'മുളിയാര്‍ വില്ലേജ് ഓഫീസ് ചോര്‍ന്നൊലിക്കുന്നു'

www.utharadesam.com 2018-07-05 07:20 PM,
ബോവിക്കാനം: മുളിയാര്‍ വില്ലേജ് ഓഫീസ് ചോര്‍ന്നൊലിക്കുന്നു. ബോവിക്കാനം ബി.എ.ആര്‍.എച്ച.്എസ്.എസിന് സമീപത്തെ സ്വന്തമായി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസാണ് കാലപ്പഴക്കത്തില്‍ ചോര്‍ന്നൊലിക്കുന്നത്.
മഴ കനത്തതോടെ വില്ലേജ് ഓഫീസില്‍ വെള്ളം കെട്ടികിടന്ന് ഓഫീസിനകത്ത് നിരവധി രേഖകള്‍ സൂക്ഷിച്ച ഫയലുകള്‍ മഴവെള്ളത്തില്‍ കുതിര്‍ന്ന് നശിക്കുകയാണ്. ദിവസേന നുറുക്കണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസില്‍ എത്തുന്നത്.
വില്ലേജ് ഓഫീസറടക്കം ആറ് പേരാണ് വില്ലേജ് ഓഫീസില്‍ എത്തുന്നത്. ഓഫീസിലെ സ്ഥലസൗകര്യവും മഴ മൂലം ചോര്‍ന്നൊലിക്കലുമെല്ലാം ഓഫീസിലെത്തുന്ന സാധാരണക്കാര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം ദുരിതമാവുന്നു. ഓഫീസ് കെട്ടിടത്തിന് മുകളിലെ നിലയിലും മഴവെള്ളം കെട്ടി കിടന്ന് ഓഫീസിന് താഴെ പതിക്കുകയാണ്. ഓഫീസ് കെട്ടിടം നന്നാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



Recent News
  വൃദ്ധ ദമ്പതികളെ പുറത്താക്കി വീട് ജപ്തിചെയ്തു; ജോര്‍ജ്ജ് ഒരു രാത്രി കഴിച്ചുകൂട്ടിയത് വീട്ടുമുറ്റത്ത്

  കെ.എസ്.ടി.പി. റോഡരികില്‍ സൂര്യകാന്തി വിരിഞ്ഞു; നാട്ടുകാര്‍ക്ക് കൗതുകം

  ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികളുമായി ടി.കെ പ്രഭാകരന്റെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചു

  അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല; പ്രദേശത്തേക്ക് വഴിയൊരുക്കാന്‍ നാട്ടുകാര്‍ തന്നെ രംഗത്ത്

  ദേശീയപാതയോരത്ത് പൊതു ശൗചാലയം ഒരുക്കി മിഡ് ടൗണ്‍ റോട്ടറി

  ആരും തിരിഞ്ഞു നോക്കുന്നില്ല; ചികിത്സക്ക് പോലും നിവൃത്തിയില്ലാതെ മരച്ചുവട്ടില്‍ വയോധികന്റെ അന്തിയുറക്കം

  മെഗാ മോഹിനിയാട്ടവുമായി നിഷിത നാരായണന്‍

  വൃക്കരോഗികള്‍ക്ക് തണലേകാന്‍ അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റി

  കാസര്‍കോട് നഗരത്തില്‍ അനധികൃത മണ്ണ് കടത്ത് സജീവം

  ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കല്‍; നശിക്കുന്നത് ലക്ഷങ്ങളുടെ ഉപകരണങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തില്‍ നിറഞ്ഞുനില്‍ക്കും

  റെയില്‍വെ സ്റ്റേഷന്‍ റോഡിന് ഇരുവശത്തും അനധികൃത പാര്‍ക്കിംഗ്

  എ.എസ്.ഐയെ അക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസുകാര്‍ക്കിടയില്‍ മുറുമുറുപ്പ്

  വിപ്ലവ വീര്യത്തിന്റെ മണ്ണിന് ലെനിന്‍ രാജേന്ദ്രനെ മറക്കാനാവില്ല

  പണവുമായി കരാറുകാരന്‍ സ്ഥലംവിട്ടു; ഭക്ഷണവും വെള്ളവുമില്ലാതെ തൊഴിലാളി അലഞ്ഞത് അഞ്ചുദിവസം